financial-aid-

തിരുവനന്തപുരം: കാരുണ്യ പ്രവർത്തനങ്ങളിൽ സി. വിഷ്‌ണുഭക്തൻ മാതൃകയാണെന്ന് വി. ജോയി എം.എൽ.എ പറഞ്ഞു. അഞ്ചുവർഷമായി ഡയാലിസിസ് രോഗികൾക്കും നിർദ്ധനരായ കാൻസർ രോഗികൾക്കും ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്‌ണുഭക്തൻ മാസം തോറും നൽകിവരുന്ന ധനസഹായ വിതരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം സഹായങ്ങൾ നിർദ്ധനരോഗികൾക്ക് വലിയ ആശ്രയമാണെന്നും അദ്ദേഹം പറഞ്ഞു

താലൂക്ക് ആശുപത്രികളിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും മരുന്നുകളുടെയും കുറവിന് ശാശ്വത പരിഹാരമുണ്ടാകണമെന്ന് സി. വിഷ്‌ണുഭക്തൻ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ആർ. സുഭാഷ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ, ഗ്രാമപഞ്ചായത്ത് പ്രസി‌ഡന്റ് പി. മുരളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിറോസ് ലാൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫിൻ മാർട്ടിൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷബ്ന, ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: നിർദ്ധനരോഗികൾക്ക് ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്‌ണുഭക്തൻ മാസം തോറും നൽകി വരുന്ന ധനസഹായം വി. ജോയി എം.എൽ.എ ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷബ്നത്തിന് കൈമാറുന്നു. സി. വിഷ്‌ണുഭക്തൻ സമീപം