കാബൂൾ : വിവാഹത്തിന് പിന്നാലെ താലിബാൻ കമാൻഡർ നവവധുവിനെ വീട്ടിലെത്തിക്കാൻ സൈനിക ഹെലികോപ്ടർ ഉപയോഗിച്ചത് വിവാദമായി. താലിബാൻ ഹഖാനി വിഭാഗം കമാൻഡറാണ് സൈനിക ഹെലികോപ്ടർ വിവാഹ വാഹനമാക്കിയത്. ഹെലികോപ്ടറിലെത്തിയ കമാൻഡർ വധുവിന്റെ വീടിന് സമീപം ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ അഫ്ഗാൻ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. കിഴക്കൻ അഫ്ഗാനിലെ ഖോസ്ത് പ്രവിശ്യയിലെ വീട്ടിലേക്ക് ഇരുവരും ഇതേ ഹെലികോപ്ടറിൽ മടങ്ങിയെന്നാണ് വിവരം. 12,00,000 അഫ്ഗാനി സ്ത്രീധനമായി ഭാര്യാപിതാവിന് നൽകിയതായും റിപ്പോർട്ടുണ്ട്. എന്നാലിത് ശത്രുക്കൾ കെട്ടിച്ചമച്ചതാണെന്നും വാർത്ത വ്യാജമാണെന്നും താലിബാൻ വക്താവ് പ്രതികരിച്ചു. താലിബാൻ കമാൻഡർ വിവാഹത്തിന് സൈനിക ഹെലികോ്ര്രപർ ഉപയോഗിച്ചുവെന്ന ആരോപണം ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ തള്ളിക്കളയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ താലിബാനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.