ss

മലപ്പുറം: സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായിരുന്ന തിരൂർക്കാട് സ്വദേശി നെച്ചിത്തടത്തിൽ നൗഫലിനെ(39) സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. നൗഫലിന്റെ മൊബൈൽ ഫോൺ സൈബർസെൽ പരിശോധിച്ചുവരികയാണ്. കേസന്വേഷിക്കുന്ന മങ്കട പൊലീസ് ഇന്നലെ എറണാകുളത്തെത്തി സ്വപ്ന സുരേഷിന്റെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് ഇൻസ്പെക്ടർ യു.കെ ഷാജഹാൻ പറഞ്ഞു. മുഖ്യമന്ത്രിയുടെയും കെ.ടി ജലീൽ എം.എൽ.എയുടെയും പേരുപറഞ്ഞ് സ്വപ്നയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് നൗഫലിനെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മാനസികവൈകല്യമുള്ളയാളാണ്.