roma

പഠനത്തിന് ശേഷം സ്വയം പര്യാപ്‌തത നേടി കുടുംബത്തിന് തണലായി മാറാൻ ആഗ്രഹിക്കുന്നവരാണ് ഈ കാലഘട്ടത്തിലെ പെൺകുട്ടികൾ. എന്നാൽ മാതാപിതാക്കളുടെ കാശ് എങ്ങിനെ ചെലവാക്കും എന്നതു തന്നെ ജോലിയായി കാണുന്ന ഒരു മകളെ കുറിച്ച് കേട്ടിട്ടുണ്ടോ? റോമ അബ്‌ദേസെലം എന്ന ന്യൂയോർക്ക് സ്വദേശിനിയാണ് ആ 'മിടുക്കി'. വീട്ടുകാരുടെ ചില്ലറ കാശൊന്നുമല്ല റോമ ദിവസവും പൊടിച്ചു കളയുന്നത്. 30 മുതൽ 40 ലക്ഷം രൂപ വരെ ഒരു ദിവസം താൻ ചെലവാക്കാറുണ്ടെന്ന് റോമ പറയുന്നു. ടിക്‌ടോക്കിലൂടെയാണ് ദൂർത്ത് വിശേഷങ്ങൾ ഇവർ പങ്കുവയ‌്‌ക്കാറുള്ളത്.

View this post on Instagram

A post shared by Stay At Home Daughter (@therealsahd)

ഒരിക്കൽ ഇടുന്ന വസ്ത്രം പിന്നീട് ഉപയോഗിക്കില്ല

ഗൂച്ചി, ഡയോർ, ചാനൽ, പ്രാഡ തുടങ്ങിയ ബ്രാൻഡുകളാണ് പലപ്പോഴും തിരഞ്ഞെടുക്കാറുള്ളത്. ഒരിക്കൽ ഇടുന്ന വസ്ത്രം പിന്നീട് ഉപയോഗിക്കുന്ന ശീലം തനിക്കില്ലെന്ന് റോമ പറയുന്നു. അച്ഛന്റെയും അമ്മയുടെയും കാശിങ്ങനെ ചെലവാക്കുന്നത് തനിക്കൊരു ഹോബിയാണെന്നും, അതിൽ വല്ലാത്തെ സന്തോഷമാണെന്നുമാണ് റോമ പറയുന്നത്. എന്നാൽ ഇതിനും മാത്രം ചെലവാക്കാനുള്ള തുക മകൾക്ക് കൊടുക്കുന്ന അച്ഛന്റെയും അമ്മയുടെയും ജോലി എന്താണെന്ന് മാത്രം പെൺകുട്ടി പറയുന്നില്ല.