
വീട് മോടിപിടിപ്പിക്കാൻ സഹായിക്കുന്ന നിരവധി അലങ്കാര വസ്തുക്കൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഭംഗി കൂട്ടുന്നതോടൊപ്പം ഈ വസ്തുക്കൾ ഭാഗ്യം കൂടി കൊണ്ടുതന്നാലോ. മണ്ണുകൊണ്ടുള്ള വസ്തുക്കൾ വീടുകളിൽ ഒരു പ്രത്യേക ദിശയിൽ വച്ചാൽ നിങ്ങളുടെ ഭാഗ്യം ദിനംപ്രതി വർദ്ധിക്കുമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. ശിൽപങ്ങൾ, മൺപാത്രങ്ങൾ, അലങ്കാര വസ്തുക്കൾ തുടങ്ങി മൺവിളക്കിന് പോലും നിങ്ങളുടെ വീട്ടിൽ സന്തോഷവും ഐശ്വര്യവും സമ്പത്തും നിറയ്ക്കാൻ കഴിയും. എന്നാൽ ഇവയെല്ലാം പ്രത്യേക ദിശയിൽ വയ്ക്കണമെന്ന് മാത്രം. ഈ ദിശകൾ ഏതൊക്കെയെന്ന് നോക്കാം.
അലങ്കാര വസ്തുക്കൾ
വീട്ടില്‍ കളിമണ്ണിൽ തീര്‍ത്ത അലങ്കാര വസ്തുക്കൾ വയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യകം ശ്രദ്ധിക്കേണ്ടതുണ്ട്. വടക്ക്-കിഴക്ക്, തെക്ക്-പടിഞ്ഞാറ് എന്നീ ദിശകളാണ് കളിമണ്ണ് കൊണ്ട് നിർമിച്ച അലങ്കാര വസ്തുക്കൾ സൂക്ഷിക്കുന്നതിന് അനുയോജ്യമായത്. ഇങ്ങനെ ചെയ്യുന്നതിലൂടെ വീട്ടിൽ സന്തോഷവും ഐശ്വര്യവും നിലനിൽക്കുമെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്.
മൺപാത്രങ്ങൾ
മൺപാത്രങ്ങൾ വടക്ക് ദിശയിൽ വച്ചാൽ ഭാഗ്യം നിറയുമെന്നാണ് വിശ്വാസം. ഇങ്ങനെ ചെയ്യുന്നത് വീടിന്റെ നെഗറ്റിവിറ്റി ഇല്ലാതാക്കുന്നതിവും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. എന്നാൽ മൺപാത്രം ഒരിക്കലും കാലിയാക്കി വയ്ക്കരുത്. വെള്ളം നിറച്ച് വയ്ക്കുകയാണെങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ വെള്ളം മാറ്റുന്നത് തുടരുക.
കളിമൺ വിഗ്രഹങ്ങൾ
വാസ്തു ശാസ്ത്രപ്രകാരം, കളിമണ്ണിൽ നിർമിച്ച വിഗ്രഹങ്ങളാണ് പൂജിക്കേണ്ടത്. എന്നാൽ ഈ വിഗ്രഹങ്ങൾ സ്ഥാപിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. വീടിന്‍റെ വടക്ക്-കിഴക്ക് ഭാഗത്തായിരിക്കണം വിഗ്രങ്ങള്‍ സ്ഥാപിക്കേണ്ടത്. ഇങ്ങനെ ചെയ്യുന്നതിലൂടെ വീട് ഐശ്വര്യത്താൽ നിറയും.
മൺവിളക്കുകൾ
ഇപ്പോൾ പല വീടുകളിലും ലോഹവിളക്കുകളാണ് പൂജയ്ക്കായി ഉപയോഗിക്കുന്നത്. എന്നാല്‍, വാസ്തുശാസ്ത്രപ്രകാരം മൺവിളക്കുകൾ ഉപയോഗിക്കുന്നതാണ് എപ്പോഴും ശുഭകരം. ഇങ്ങനെ ചെയ്താൽ വീട്ടിൽ ഐശ്വര്യവും സമൃദ്ധിയും സമ്പത്തും ഉണ്ടാകുമെന്നാണ് വിശ്വാസം.