teacher

തിരുവനന്തപുരം: നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് ടീച്ചറുടെ ഒരു ഒഴിവുണ്ട്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ഹൈസ്‌കൂള്‍ തലത്തില്‍ സോഷ്യല്‍ സയന്‍സ് ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യതയുള്ളവര്‍ ജൂലായ് എട്ടിന് രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖപരീക്ഷയില്‍ പങ്കെടുക്കണമെന്ന് സൂപ്രണ്ടന്റ് അറിയിച്ചു. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസല്‍ അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0472 2812686, 9447376337.