astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

2022 ജൂലൈ 6 -1197 മിഥുനം 22 - ബുധനാഴ്ച. (പുലർന്ന ശേഷം 11 മണി 43 മിനിറ്റ് 35 സെക്കന്റ് വരെ ഉത്രം ശേഷം അത്തം നക്ഷത്രം )


അശ്വതി: പ്രണയ ബന്ധങ്ങള്‍ സഫലീകൃതമാകും. കാര്യങ്ങള്‍ നല്ല രീതിയില്‍ പര്യവസാനിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയ സാദ്ധ്യത പ്രതീക്ഷിക്കാം. ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും, ജീവിത ചുറ്റുപാടുകളില്‍ സന്തോഷപ്രദമായ സാഹചര്യം വര്‍ദ്ധിക്കും, ജോലി ലഭ്യത.

ഭരണി: വിദേശത്തും നാട്ടിലും ജോലി ലഭിക്കാന്‍ സാദ്ധ്യത, വിവാഹാലോചനകള്‍ മംഗളമായി നടത്താന്‍ സാധിക്കും. കലാകാരന്മാര്‍ക്ക് നല്ല സമയമാണ്. സര്‍ക്കാരില്‍ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, ധനപരമായ കാര്യങ്ങളില്‍ നേട്ടം, വിവേകത്തിനേക്കാള്‍ കൂടുതല്‍ വികാരപരമായി ചിന്തിക്കുന്ന ശീലം ഒഴിവാക്കുക.

കാര്‍ത്തിക: ഇഷ്ടജന സഹവാസം ഉണ്ടാകും, വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും.‍ റിയൽ എസ്റ്റേറ്റ് മേഖലയില്‍ കാലം അനുകൂലം.‍ സുഖസൗകര്യങ്ങൾ വര്‍ദ്ധിപ്പിക്കും, വാഹനം വാങ്ങാന്‍ അനുകൂലമായ സമയം, വിദേശവാസം ഗുണം ചെയ്യും, പ്രസ്സന്നതയോടെ കാര്യങ്ങളെ നേരിടും.

രോഹിണി: മനസ്സിണങ്ങിയ തരത്തില്‍ കാര്യങ്ങള്‍ നടത്തുന്നതിൽ സമര്‍ത്ഥരായിരിക്കും. ആസൂത്രണം ചെയ്ത കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കും. അപ്രതീക്ഷിതമായി ധനനേട്ടം, കുടുംബ ചുമതലകള്‍ ഉത്തരവാദിത്തതോടെ നിറവേറ്റും, എല്ലാരംഗത്തും അഭിവൃദ്ധിയുണ്ടാകും.

മകയിരം: അനുകൂല സ്ഥാനത്തേക്ക് സ്ഥാന ചലനം ഉണ്ടാകാം. കലഹങ്ങൾ ഒഴിഞ്ഞ് പോകും, ഏതു തൊഴിലില്‍ ഏര്‍പ്പെട്ടാലും വ്യക്തി മുദ്ര പതിപ്പിയ്ക്കും.‍ വിദേശബന്ധങ്ങൾ ഗുണകരം, ശത്രുക്കളുടെ ഉപദ്രവം കുറയും. ഔദ്യോഗികമായി നിയമങ്ങള്‍ അനുസരിക്കുന്നതിനും പാലിക്കുന്നതിനും തികഞ്ഞ നിഷ്ഠ പാലിക്കും.

തിരുവാതിര: വിവാഹമോചന കേസുകള്‍ തീര്‍പ്പാകാൻ സാദ്ധ്യതയുണ്ട്, തന്നിഷ്ടക്കാര്‍ ആയിരിക്കും. ഉന്നതസ്ഥാന ലഭ്യത, ചെലവു വര്‍ദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും, അനുകൂലമായ രീതിയില്‍ ജോലിയില്‍ മാറ്റം. ഗൃഹത്തില്‍ ഉള്ളവർക്ക് രോഗ ദുരിതമനുഭവിക്കേണ്ടി വരും. ധനനഷ്ടത്തിന്‍ യോഗമുണ്ട്.

പുണര്‍തം: തടസപ്പെട്ടു കിടന്നിരുന്ന ഭൂമിയുടെ ക്രയവിക്രയം നടക്കും. തൊഴിൽപരമായി നിലനിന്നിരുന്ന അസ്വസ്ഥതകള്‍ കുറയും.
പരസഹായത്താല്‍ സുഖാനുഭങ്ങള്‍ വർദ്ധിക്കാനിടയുണ്ട്, ധനാഭിവൃദ്ധി, കുടുബസുഖം, വിവാഹം മൂലം ഉയര്‍ച്ച, ധനനേട്ടം, ഭാഗ്യ സാഹചര്യങ്ങള്‍ തനിയെ വന്നു ചേരും.

പൂയം: ഈശ്വര ഭക്തിയുണ്ടായിരിക്കും. സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം പ്രതീക്ഷിക്കാം. വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലീകൃതമാകും.
തൊഴില്‍ രംഗത്ത് വലിയ നേട്ടങ്ങള്‍ക്ക് സാദ്ധ്യത, വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം, സഹോദര ഗുണം, സാമ്പത്തിക നേട്ടത്തിന് വഴിയുണ്ടാകും.

ആയില്യം: സംസാരിച്ച് ആള്‍ക്കാരെ വശീകരിക്കുന്നതില്‍ അസാമാന്യ കഴിവുണ്ടാകും. സൂക്ഷ്മദൃഷ്ടിയും ദീർഘവീക്ഷണവും ഉണ്ടാകും, ആഗ്രഹ സാഫല്യം നേടാൻ സാധിക്കും, സംതൃപ്തി, കുടുംബസുഖം, യാത്രയില്‍ നേട്ടം, കടബാദ്ധ്യതകള്‍ കുറയും, സ്ത്രീകള്‍ മുഖേന നേട്ടം.

മകം: പലതരത്തിലുള്ള കീര്‍ത്തികള്‍ വര്‍ദ്ധിക്കും. പുതിയ പദ്ധതികളിൽ ഏര്‍പ്പെടാന്‍ സാദ്ധ്യത, വിവാഹ കാര്യങ്ങളില്‍ ഉചിത തീരുമാനം വരും. വായനാശീലം വര്‍ദ്ധിക്കും, സ്ത്രീകള്‍ക്ക് ആഡംബര വസ്തുക്കളുടെ ലഭ്യത, സാഹിത്യകാരന്‍മാര്‍ക്ക് പുതിയ അവസരങ്ങള്‍. സംസാരിച്ചു മറ്റുള്ളവരെ കൈയിലെടുക്കാന്‍ പ്രത്യേക കഴിവുണ്ടാകും.

പൂരം: ബന്ധുബലവും സഹായവും വര്‍ദ്ധിച്ചു നില്‍ക്കുംയ ലളിതകലകളിൽ താല്‍പ്പര്യം പ്രകടിപ്പിക്കും, ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം, സുഹൃദ് ബന്ധങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കും. പല തരം പ്രശ്നങ്ങള നേരിടേണ്ടി വരുമെങ്കിലും അവയെല്ലാം തരണം ചെയ്യാൻ സാധിക്കുന്നതാണ്.

ഉത്രം: നിസാര കാരണങ്ങളാല്‍ പോലും സ്വജനങ്ങളുമായി പിണങ്ങുവാനും അവരുടെ പിന്തുണ നഷ്ടപ്പെടുവാനും ഇടവരും. വിവാഹ ജീവിതത്തില്‍ കല്ലുകടി, സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം, പലവിധ ക്ലേശങ്ങള്‍ക്കും സാദ്ധ്യത, ബന്ധുദോഷം. രാഷ്ട്രീയക്കാര്‍ക്ക് അനുകൂല സമയമല്ല. ബിസിനസില്‍ പരാജയം സംഭവിക്കാം.

അത്തം: പ്രണയ ബന്ധങ്ങളില്‍ അകപ്പെട്ട് കഷ്ടപ്പെടുവാന്‍ സാദ്ധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും, തൊഴില്‍പരമായ വിഷമതകള്‍ വർദ്ധിക്കാനിടയുണ്ട്. ജീവിതം സ്ത്രീകളാല്‍ നിയന്ത്രിക്കപ്പെടും, രോഗങ്ങളാല്‍ ദുരിതം, ഇഷ്ടമല്ലാത്ത തൊഴില്‍ ചെയ്യേണ്ടിവരും, ശത്രുവര്‍ദ്ധനയുണ്ടാകും.

ചിത്തിര: കാര്യങ്ങള്‍ വെട്ടി തുറന്നു പറയുന്ന രീതി ഉള്ളതിനാല്‍ മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കും. കുടുംബത്തില്‍ അസ്വസ്ഥതകള്‍ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം, പ്രേമകാര്യങ്ങളില്‍ ‍സമാധാനക്കുറവ്, ആരോഗ്യപ്രശനങ്ങള്‍. വീട്ടില്‍ രോഗദുരിതങ്ങള്‍ വര്‍ദ്ധിക്കും. കാര്‍ഷിക വിളകള്‍ക്ക് നാശം സംഭവിക്കാം.

ചോതി: ആരെയും അന്ധമായി വിശ്വസിക്കുന ശീലം പലപ്പോഴും ധനനഷ്ടത്തിനിടയാക്കും. വിവാഹകാര്യം തീരുമാനമാകും. സന്താന ഗുണത്തിന് സാദ്ധ്യത. കുടുംബത്തില്‍ സമാധാനം കളിയാടും, പൊതുജനങ്ങളുമായി നല്ല ബന്ധംസ്ഥാപിച്ചെടുക്കണം, കാര്യങ്ങള്‍ നടത്തി എടുക്കുന്നതില്‍ ഒരു വിശേഷ ബുദ്ധിയും പക്വതയും ഉള്ളവർ ആയിരിക്കും.

വിശാഖം: പഠനത്തില്‍ മികവ് പുലര്‍ത്തും. ഉന്നത നിലയിലെ വിജയം, തൊഴില്‍ലാഭം എന്നിവയ്ക്ക് സാദ്ധ്യത. ആരോഗ്യപരമായി നല്ലസമയം, സ്നേഹശീലം, ഉത്തരവാദത്വ ബോധം, മത്സര വിജയം. പുതിയ പദ്ധതികൾ തുടങ്ങിയാല്‍ വിജയിപ്പിക്കാനാകും. രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക്‌ ആശ്വാസം ലഭിക്കാം. വ്യവഹാരങ്ങളില്‍ വിജയം.

അനിഴം: അമിതമായ അഭിമാന ബോധം പലപ്പോഴും കാര്യങ്ങള്‍ നേടുന്നതിനെ തടസപ്പെടുത്തും. , നല്ല കാര്യശേഷി, സുഖജീവിതം, പ്രണയസാഫല്ല്യം, യാത്രയില്‍ ബുദ്ധിമുട്ടുകള്‍. രോഗദുരിതങ്ങള്‍ക്ക്‌ ജാഗ്രത പുലര്‍ത്തുക. നിയമ യുദ്ധങ്ങളില്‍ പരാജയം സംഭവിക്കാം. ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിന്നുപോകും.

തൃക്കേട്ട: വാഹനാപകടങ്ങള്‍ക്ക് സാദ്ധ്യത. പണമിടപാടുകളില്‍ പരാജയം സംഭവിക്കും. ബിസിനസില്‍ പരാജയം നേരിടും. കുടുംബത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉടലെടുക്കും. പല പദ്ധതികളും പരാജയപ്പെടും, സ്വന്തം മണ്ടത്തരങ്ങള്‍ക്ക് മറ്റുള്ളവരെ കുറ്റം പറയും, കഠിനമായ പരിശ്രമം വേണ്ടി വരും, കാര്യങ്ങള്‍ യുക്തിപരമായി നിര്‍വ്വഹിക്കും.

മൂലം: സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന് സാദ്ധ്യത. ജലാശയ തൊഴിലിലേര്‍പ്പെട്ടിട്ടുള്ളവര്‍ ,പൊലീസുകാര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്ക് ദിവസം അനുകൂലമാണ്. എല്ലാ രംഗങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, കുടുംബ ചുമതലകള്‍ ഉത്തരവാദിത്തതോടെ നിറവേറ്റും, എല്ലാരംഗത്തും അഭിവൃദ്ധി.

പൂരാടം: അസാമാന്യമായ തരത്തില്‍ സ്വതന്ത്ര ബുദ്ധി പ്രകടപ്പിക്കും.‍ വിദ്യാർത്ഥികള്‍ക്ക് നല്ലസമയം, സഹോദര സഹായം, ബിസിനസില്‍ നേട്ടം, ശത്രു ജയം, അനുകൂലമായ വിവാഹ ബന്ധം കിട്ടും. സ്വപ്രയത്നത്താല്‍ ധനം ആർജിക്കും. ബന്ധുക്കള്‍ അയാല്‍ വാസികള്‍ ഇവരില്‍ നിന്നും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കാം.

ഉത്രാടം: ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കും. കുടുംബത്തിന്‍റെ മുഴുവന്‍ ഭാരവും തലയിലേറ്റേണ്ടി വരും. കുടുംബ സുഖം, ഉന്നതോദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ത്ഥമായ സഹകരണം, ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം. ഭാവി കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പറ്റിയ സമയമല്ല.

തിരുവോണം: സ്വദേശം വെടിഞ്ഞായിരിക്കും നേട്ടം ഉണ്ടാകുക. ദാമ്പത്യ ജീവിതത്തില്‍ ശോഭിക്കും. സ്ത്രീ വിഷയങ്ങളില്‍ താല്‍പ്പര്യം കാണിക്കും, ദൈവിക ചിന്ത ഉടലെടുക്കും, സ്ത്രീകള്‍ മൂലം സുഖവും സമാധാനവും, എല്ലാവരില്‍ നിന്നും സഹായ സഹകരണങ്ങള്‍. തൊഴിലിൽ കഠിനപ്രയത്നം കാഴ്ച വയ്ക്കുന്നത് ഗുണകരമാകും.

അവിട്ടം: വളരെ ഗുണകരമായി സംസാരിക്കും. ജീവിത വിജയം നേടാന്‍ ഏത് തരം തന്ത്രവും പ്രവർത്തിക്കാൻ മടിയുണ്ടാവില്ല. ജനപ്രീതിയും അംഗീകാരവും നേടിയെടുക്കാൻ മിടുക്ക് ഉണ്ടായിരിക്കും. ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല, സമാധാനവും സന്തോഷവും അനുഭവപ്പെടും, തൊഴില്‍ മുഖേനെ നേട്ടം.

ചതയം: ഗൃഹ നിര്‍മ്മാണം സാധിക്കും. തൊഴിലന്വേഷണകര്‍ക്ക് തൊഴില്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസതിനു മിശ്ര ഫലം കിട്ടും. മാതാവിനും പിതൃ ജനങ്ങളും ഗുരു ജനങ്ങളും ദേഹദുരിതങ്ങള്‍ കൊണ്ട് കഷ്ടപ്പെടും. സംഘടനാപാടവം, ക്ഷമ കാണിക്കും, നയപൂര്‍വ്വം പെരുമാറും, ഇടപാടുകളില്‍ വിജയം, ധനവരവ്, കലാപരമായി നല്ല സമയം.

പൂരുരുട്ടാതി: ധനം, സ്വര്‍ണ്ണം എന്നിവ കൈമോശം വരാന്‍ സാദ്ധ്യത. ചെലവുകള്‍ വര്‍ദ്ധിക്കും. സഹ പ്രവര്‍ത്തകരില്‍ നിന്നും ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിക്കുന്ന വിജയം ലഭിക്കുകയില്ല.‍ തൊഴിൽ മേഖലയില്‍ സാമ്പത്തിക ചെലവ്, പരിശ്രമങ്ങള്‍ക്ക് തടസം നേരിടും.

ഉത്തൃട്ടാതി: സേനയില്‍ ജോലിയുള്ളവര്‍ക്ക് ക്ലേശാനുഭവങ്ങള്‍ കൂടുതലാണ്. ഗൃഹ നിര്‍മ്മാണം സ്തംഭനാവസ്ഥയിലാകും. വാഹന‍ാപകടങ്ങൾക്ക് സാദ്ധ്യത. ഉദ്ദേശിച്ച കാര്യം നേടിയെടുക്കുവാന്‍ ഏതു മാര്‍ഗ്ഗവും സ്വീകരിയ്ക്കും. ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത. സംസാരവും പ്രവര്‍ത്തികളും സൂക്ഷിക്കുക, അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും.

രേവതി: ബന്ധുക്കളില്‍ നിന്നും, സുഹൃത്തുക്കളില്‍ നിന്നും ക്ലേശാനുഭവങ്ങള്‍ ഉണ്ടാകാം. സ്വഭാവത്തില്‍ നില നില്‍ക്കുന്ന കടും പിടുത്തം പലപ്പോഴും കാര്യപുരോഗതിയ്ക്ക് വിരുദ്ധമായി ബാധിക്കാം. കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം, ക്ഷമയില്ലായ്മ, പലവിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും, ശത്രുക്കളില്‍ നിന്നും ആപത്ത് വരാം.