
പൊറിഞ്ചുമറിയം ജോസിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ ജൂലായ് 29ന് റിലീസ് ചെയ്യും.സുരേഷ് ഗോപി, നൈല ഉഷ, കനിഹ, ആശ ശരത്, നിത പിള്ള, വിജയരാഘവൻ, ടിനി ടോം, സണ്ണിവയ് ൻ , ഗോകുൽ സുരേഷ് ഉൾപ്പെടെ വൻതാരനിര അണിനിരക്കുന്നു. ഒരു ഇടവേളയ്ക്കുശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം ശ്രീഗോകുലം മുവീസിനു ബാനറിൽ ഗോകുലം ഗോപാലൻ ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് , ഇഫാർ മീഡിയ എന്നിവയുടെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. . രചന: ആർ.ജെ ഷാൻ, ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, ശ്രീഗോകുലം മൂവിസും ഡ്രീം ബിഗ് ഫിലിംസും ചേർന്ന് തിയേറ്ററിൽ എത്തിക്കും.