death

ഇടുക്കി: കനത്ത മഴയിൽ മരം വീണ് ഇടുക്കിയിൽ മൂന്ന് പേർ മരിച്ചു. മൂന്നിടങ്ങളിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഒരാൾ അന്യസംസ്ഥാന തൊഴിലാളിയാണ്.

ഉടുമ്പൻചോല താലൂക്കിൽ നെടുങ്കണ്ടത്തിന് സമീപം മൈലാടുംപാറ,​ പൊന്നാങ്കാണി,​ പൂപ്പാറയ്‌ക്ക് സമീപം തോണ്ടിമല എന്നിവിടങ്ങളിലാണ് മരം വീണ് അപകടമുണ്ടായത്. മൈലാടുംപാറ സ്വദേശിനി മുത്തുലക്ഷ്മി,​ ചുണ്ടൽ സ്വദേശിനി ലക്ഷ്മി എന്നിവരും ജാർഖണ്‌‌‌ഡ് സ്വദേശി സോമു ലക്ര എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റിറ്റിട്ടുണ്ട്.