rain

കണ്ണൂർ‌: കാലവർഷം കനത്തതോടെ കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. പ്രൊഫഷണൽ കോളേജുകൾ, സിബിഎസ്‌ഇ, ഐസി‌എസ്‌ഇ സ്‌കൂളുകൾ, അങ്കണവാണികൾ എന്നിവയ്‌ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. കനത്ത മഴ പ്രമാണിച്ച് നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാ‌റ്റിവച്ചതായി കണ്ണൂർ സർവകലാശാല വാർത്താകുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.

ഇന്ന് വരുന്ന മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് ഉടനീളം ഒറ്റപ്പെട്ട ശക്തമായ മഴ മുന്നറിയിപ്പുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് വിവരം അറിയിച്ചത്. വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് വിവരം.