മഹാരാഷ്ട്രയില്‍ വമ്പൻ രാഷ്ട്രീയനീക്കത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത് താക്കറെ കുടുംബത്തിന്റെ ആധിപത്യം തകര്‍ക്കല്‍. കൂടെനിന്ന തങ്ങളെ പിന്നില്‍നിന്നും കുത്തി മുന്നണിവിട്ട ശിവസേനയെ തകര്‍ക്കുക എന്നത് തന്നെയായിരുന്നു ബിജെപി ലക്ഷ്യമിട്ടതെന്ന് വ്യക്തം. ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രി ആകുമെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ചാണ് ഏക്നാഥ് ഷിന്‍ഡെയുടെ പേര് ബിജെപി പ്രഖ്യാപിച്ചത്. ഷിന്‍ഡേയ്ക്കൊപ്പം ഉള്ളതിനെക്കാള്‍ മൂന്നിരട്ടി എംഎല്‍എമാരുള്ള ബിജെപിയുടെ ഈ നീക്കം ഉദ്ദവിനുള്ള സന്ദേശം തന്നെയാണ്. ശിവസേനയില്‍ നിന്നും കൂറുമാറി എത്തിയവര്‍ക്ക് അര്‍ഹമായ പരിഗണന തന്നെ നല്‍കും എന്നതിലൂടെ ഇനിയും പല എംഎല്‍എമാരും ശിവസേന വിട്ടേക്കും. ഇതോടെ ശിവസേനയുടെ ശക്തി പൂര്‍ണമായും നഷ്ടമാകുമെന്നും ബിജെപി വിലയിരുത്തുന്നു.

nda-maharashtra

കേരളകൗമുദി വാർത്തകൾ ഇനി വാട്സാപ്പിലും. വാർത്തകൾ കാണാൻ ക്ലിക്ക് ചെയ്യൂ