
നമ്മുടെയൊക്കെ കുട്ടിക്കാലം വളരെ മനോഹരമായിരുന്നു അല്ലേ? ജീവിതത്തിലെ ഏറ്റവും പ്രിയങ്കരവും നിഷ്‌കളങ്കവുമായ ദിവസങ്ങളായിരുന്നു അത്. യാതൊരു സമ്മർദ്ദവും ഇല്ലാതെ കൂട്ടുകാർക്കൊപ്പം കഥ പറഞ്ഞും പാട്ടുപാടിയും നടന്നത് ഓർമയുണ്ടോ? നിങ്ങളും കൂട്ടുകാരും ഒരുമിച്ച് മഴയത്ത് കളിച്ചത്, ഒരു കുടക്കീഴിൽ പോയതൊക്കെ ഓർക്കുന്നുണ്ടോ?
അത്തരത്തിൽ മഴ നനയാതിരിക്കാൻ ഒരു കുടക്കീഴിൽ നിൽക്കുന്ന കുട്ടികളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിലിപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ആറ് കുട്ടികൾ ചാറ്റൽ മഴ കൊള്ളാതെ ഒരു കുടക്കീഴിൽ സന്തോഷത്തോടെ നിൽക്കുന്നതാണ് വീഡിയോയിലുള്ളത്.
റോഡരികിൽ നിന്നുള്ള വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു കൊച്ചുകുട്ടിയുടെ കൈയിൽ സ്ലേറ്റ് ഉണ്ട്. ഐ എ എസ് ഓഫീസർ അവനീഷ് ശരൺ 'ദോസ്ത്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തത്.
दोस्त.❤️ pic.twitter.com/JvbjRurKO5
— Awanish Sharan (@AwanishSharan) July 2, 2022