hair

മനോഹരമായ തലമുടി ആഗ്രഹിക്കാത്തവരായി ആരുമില്ല. എന്നാൽ വിവിധ പ്രശ്നങ്ങൾ കാരണം വരുന്ന മുടി കൊഴിച്ചിലും പോയ മുടി വീണ്ടും വളരുന്നില്ല എന്നതും പലരെയും അലട്ടിക്കൊണ്ടിരിക്കുകയാണ്. ഇതിന് പരിഹാരമായി പല തരത്തിലുള്ള എണ്ണകളും ഹെയർപാക്കുകളും പരീക്ഷിച്ച് മടുത്തവരാണോ നിങ്ങൾ? എങ്കിൽ ഈ വഴി കൂടി ഒന്ന് പരീക്ഷിച്ച് നോക്കൂ. ഒരു രൂപ പോലും ചെലവില്ലാതെ കൈയിലുള്ള ചീപ്പ് മാത്രം ഉപയോഗിച്ച് നിങ്ങൾക്ക് മുടി വളർത്താം. എല്ലാവരും മുടി ചീകാറുണ്ട്. എന്നാൽ ശരിയായ രീതിയിൽ ചീകിയാൽ മുടി കൊഴിച്ചിൽ മാറുന്നതിനും വളരുന്നതിനും സഹായിക്കുന്നു.

hair

ഇൻവേർഷൻ മെത്തേഡ്

തല കുനിച്ച് നിന്ന് തലയോട്ടിയിൽ നിന്ന് താഴേയ്ക്ക് മുടി ചീകുന്ന രീതിയാണിത്. ഇങ്ങനെ ചെയ്യുന്നതിലൂടെ തലയിലേയ്ക്കുള്ള രക്തപ്രവാഹം വർദ്ധിച്ച് മുടി വളരാൻ സഹായിക്കുന്നു. ഒരു മാസം തുടർച്ചയായി ഇങ്ങനെ ചെയ്തുകഴിഞ്ഞാൽ ഒന്ന് മുതൽ രണ്ട് ഇഞ്ച് വരെ മുടി വളരും. മാത്രമല്ല, മുടി ചീകാനുപയോഗിക്കുന്ന ചീപ്പ് ഏറെ പ്രധാനമാണ്. പല്ലകലമുള്ള ചീപ്പുകൾ ഉപയോഗിക്കുന്നത് മുടിയുടെ ജട മാറ്റാനും മുടി പൊട്ടിപ്പോകുന്നത് തടയാനും സഹായിക്കുന്നു. ഒരുപാട് അമർത്തിയോ മൃദുവായോ ചീകരുത്. ചീപ്പ് ശിരോചർമത്തിൽ അമരുന്ന രീതിയിൽ, മസാജ് ചെയ്യുന്ന വിധത്തിൽ ചീകുക. നനഞ്ഞ മുടി ഒരിക്കലും ചീകരുത്.

hair

ഓയിൽ മസാജ്

തലയോട്ടിയിൽ എണ്ണ തേയ്ച്ച ശേഷം ഇൻവേർഷൻ മെത്തേ‌ഡ് ചെയ്താൽ കൂടുതൽ ഗുണം ചെയ്യുന്നതാണ്. എണ്ണയിലെ ഗുണങ്ങൾ പെട്ടെന്ന് ലഭിക്കുന്നതിന് ഈ രീതി സഹായിക്കുന്നു.