
ആളുകൾക്ക് മുന്നിൽ തിളങ്ങണമെന്ന് ആഗ്രഹിക്കാത്ത ആരാണുള്ളത്. സൗന്ദര്യ സംരക്ഷണത്തിന് പല തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നവരാണ് നമ്മൾ. അതിൽ മിക്ക ആളുകളും പരീക്ഷിക്കുന്ന ഒരു സാധനമാണ് കറ്റാർവാഴ ജെൽ. ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് കറ്റാർവാഴ ജെൽ പുരട്ടുന്നവരും നിരവധിയാണ്.

പലയാളുകൾക്കും കറ്റാർ വാഴയുടെ അത്ഭുത ഗുണങ്ങളെക്കുറിച്ച് അറിയില്ല. വൈറ്റമിൻ ഇയും, കാർബോ ഹൈഡ്രേറ്റും, അമിനോ ആസിഡുമൊക്കെ അടങ്ങിയിട്ടുള്ള കറ്റാർവാഴ മുഖത്ത് പുരട്ടുന്നത് വളരെ നല്ലതാണ്. ഉറങ്ങുന്നതിന് മുമ്പ് കുറച്ച് ജെൽ എടുത്ത് മുഖത്ത് മസാജ് ചെയ്‌ത ശേഷം കിടക്കുക. രാവിലെ കഴുകിക്കളയാം. കൃത്യമായി ഇത് ചെയ്‌താൽ കൂടുതൽ തിളങ്ങാം.
നല്ലൊരു ആന്റി ഏജിംഗ് ക്രീമാണ് കറ്റാർവാഴ. മുഖത്തെ ചുളിവുകൾ അകറ്റി യുവത്വം നിലനിർത്താൻ സഹായിക്കുന്നു. കണ്ണിനടിയിലെ കറുപ്പകറ്റാനും ഇത് ഏറെ ഗുണപ്രദമാണ്. മുഖക്കുരു മാറ്റാനും തിളക്കം കൂട്ടാനും കറ്റാർവാഴ സഹായിക്കുന്നു.