ചിക്കൻ വിഭവങ്ങൾ നമുക്കെല്ലാവർക്കും ഇഷ്ടമാണല്ലേ? പലതരം രുചികൾ പരീക്ഷിക്കാൻ പറ്റിയ ഭക്ഷണം കൂടിയാണ് ചിക്കൻ. ഇതിന്റെ ചേരുവകളിലും തയ്യാറാക്കുന്ന വിധത്തിലും വ്യത്യസ്തത വരുത്തിയാൽ സ്ഥിരമായി കഴിക്കുന്ന രുചി മടുക്കുന്നത് ഒഴിവാക്കാൻ സാധിക്കും. മലയാളികളുടെ പ്രിയതാരം മോഹൻലാൽ തയ്യാറാക്കിയ സ്‌പെഷ്യൽ ചിക്കൻ കറിയാണ് ഇന്നത്തെ വിഭവം. സിനിമ സീരിയൽ താരം രാജി മേനോനാണ് പ്രത്യേക വിഭവമായ ലാലേട്ടൻ സ്‌പെഷ്യൽ ചിക്കൻ തയ്യാറാക്കുന്നത്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, പച്ചമുളക് എന്നിവ ചതച്ചെടുത്ത് മാറ്റിവയ്ക്കണം. ഒരു പാനിൽ എണ്ണ ചൂടാക്കി അതിൽ കടുക് ഇട്ട് പൊട്ടിക്കണം. ഇതിലേയ്ക്ക് ചതച്ച കറിവേപ്പില ചേർക്കണം. ഇതിൽ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചതച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റണം. ഇത് നന്നായി വഴറ്റിയശേഷം അര സ്പൂൺ മഞ്ഞൾപ്പൊടി ചേർക്കണം. പിന്നാലെ കുരുമുളക് പൊടിയും ഒരു നുള്ള് പെരുംജീരകവും ചേർത്ത് ഇളക്കണം.
ഇതിൽ വറ്റൽമുളക് പൊടിച്ചത് ചേർത്ത് യോജിപ്പിക്കണം. ശേഷം അരസ്‌പൂൺ ഗരംമസാല ചേർത്ത് ഇളക്കണം. ഇതിൽ ചുട്ട തേങ്ങ ചതച്ചെടുത്തത് ചേർക്കണം. ഇതിൽ വേവിക്കാത്ത ചിക്കൻ ചേർത്ത് യോജിപ്പിക്കണം. ഇതിൽ വെള്ളം ചേർക്കാൻ പാടില്ല. ഇത് അരമണിക്കൂർ അടച്ചുവച്ച് വേവിക്കണം. ലാലേട്ടൻ സ്‌പെഷ്യൽ ചിക്കൻ തയ്യാർ!
