
ചെന്നൈ: ബുണ്ടസ് ലിഗയിൽ കളിച്ച് പരിചയമുള്ള ക്രൊയേഷ്യൻ സ്ട്രൈക്കർ പീറ്റർ സിസ്കോവിച്ചിനെ മുൻ ഐ.എസ്.എൽ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സി സ്വന്തമാക്കി. ബുണ്ടസ് ലിഗ ക്ലബായ എഫ്.സി മെയിൻസിലൂടെയാണ് 19-ാം വയസിൽ സീനിയർ തലത്തിൽ പ്രൊഫഷൻൽ ഫുട്ബാളിൽ അരങ്ങേറിയത്. ക്രൊയേഷ്യ അണ്ടർ 21 ടീമിനായും 31 കാരനായ സിസ്കോവിച്ച് കളിച്ചിട്ടുണ്ട്.