
പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം ദിവസംപ്രതി കൂടി വരികയാണ്. പരമാവധി പ്രകൃതി സൗഹൃദ മാർഗങ്ങളിലേക്ക് പോകണമെന്ന് എത്രയൊക്കെ വാദിച്ചാലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്‌ക്കാൻ പലരും തയ്യാറാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ ഗുജറാത്തിലെ ഒരു കഫേ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനായി അടിപൊളി ഒരു ഐഡിയയാണ് മുന്നോട്ട് വച്ചിരിക്കുന്നത്.
പ്ലാസ്റ്റിക് വേസ്റ്റുമായി കഫേയിൽ എത്തിയാൽ വയറ് നിറച്ച് ആഹാരം സൗജന്യമായിട്ട് കഴിക്കാമെന്നതാണ് ആ ഓഫർ. സ്ത്രീകളുടെ കൂട്ടായ്‌മയാണ് ഈ കഫേ നടത്തുന്നത്. വ്യത്യസ്തമായ ആശയം കൊണ്ടുതന്നെ ഇതിനോടകം ദേശീയ മാദ്ധ്യമങ്ങളിലെല്ലാം ഈ കഫേ വാർത്തയായി. ഗുജറാത്തിലെ ജുനഗദിലാണ് ഈ കഫേ പ്രവർത്തിക്കുന്നത്. ദിവസവും നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. ജുനഗദ് കളക്ടർ ഈ കഫേയെ കുറിച്ച് ട്വിറ്ററിൽ കുറിപ്പ് പങ്കുവച്ചതോടെയാണ് സംഭവം ചർച്ചയായത്.
ഈ കഫേയിലെ ഭക്ഷണത്തിനും പ്രത്യേകതയുണ്ട്. സൗജന്യമാണെങ്കിലും ഗുണമേന്മയിൽ ഒട്ടും വിട്ടുവീഴ്ച വരുത്താൻ ഇതിന്റെ അണിയറ പ്രവർത്തകർ തയ്യാറല്ല. ഗുജറാത്തിലെ പരമ്പരാഗത ഭക്ഷണവിഭവങ്ങൾ ഉൾപ്പെടെയുള്ളവ ഇവിടെ ലഭിക്കും. എന്തായാലും രാജ്യമെങ്ങും ഇത്തരമൊരു ആശയം മാതൃകയാക്കേണ്ടതാണെന്നാണ് ഏറെപ്പേരും അഭിപ്രായപ്പെടുന്നത്.
આજ રોજ માન.રાજ્યપાલશ્રી @ADevvrat ના હસ્તે ઉદ્દઘાટન થનાર ' પ્રાકૃતિક પ્લાસ્ટિક કેફે ' ના આયોજન અંગેની રીવ્યુ મિટિંગનું આયોજન જિલ્લાના સંલગ્ન અધિકારીશ્રીઓ સાથે કરવામાં આવ્યું. @CMOGuj @pkumarias @rmanjhu @trajendrabjp @Manish_guj @iArvindRaiyani @brijeshmeja1 @RaghavjiPatel pic.twitter.com/fMAvVlGFVq
— Collector Junagadh (@collectorjunag) June 28, 2022