 വിലവർദ്ധന രണ്ടുമാസത്തിനിടെ മൂന്നാംതവണ

കൊച്ചി: ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് 50 രൂപ വ‌ർദ്ധിപ്പിച്ചു. കൊച്ചിയിൽ 1,060 രൂപയും തിരുവനന്തപുരത്ത് 1,​062 രൂപയുമായി. 1,​061.50 രൂപയാണ് കോഴിക്കോട്ടെ വില.

കഴിഞ്ഞമാസം രണ്ട് തവണ ഗാർഹിക പാചകവാതക വില കൂട്ടിയിരുന്നു. ആദ്യം 50 രൂപയുടെയും പിന്നീട് 3.50 രൂപയുടെയും വർദ്ധനയാണ് അന്ന് വരുത്തിയത്. 2021 ഏപ്രിലിന് ശേഷം 240 രൂപയിലധികമാണ് വർദ്ധിച്ചത്. കഴിഞ്ഞതവണ 3.50 രൂപയുടെ വർദ്ധന വരുത്തിയതോടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും വില 1000 കടന്നിരുന്നു.

അതേസമയം, വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വില കഴിഞ്ഞദിവസം കുറച്ചിരുന്നു, സിലിണ്ടറിന് 134 രൂപയാണ് കുറച്ചത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ കൊച്ചിയിലെ പുതിയ വില 2,223.5 രൂപയാണ്