കഴിഞ്ഞ കുറച്ചു മണിക്കൂറുകള്‍ക്ക് മുന്‍പ് ആണ് ലോകം ആ വാര്‍ത്ത ശ്രവിച്ചത്. കരിങ്കടലില്‍ റഷ്യന്‍ അധീനതയിലുള്ള സ്‌നേക്ക് ഐലന്റിന് നേരെ ഉക്രൈന്റെ അതി ശക്തമായ ആക്രമണം. എന്നാല്‍ മണിക്കൂറുകള്‍ എണ്ണി റഷ്യ അതിന് പകരം വീട്ടി എന്ന വാര്‍ത്ത ആണ് ഇപ്പോള്‍ പുറത്തു വരുന്നത്. കരിങ്കടലിലെ സ്‌നേക്ക് ഐലന്‍ഡില്‍ നിന്ന് സൈന്യത്തെ പിന്‍ വലിച്ചതിനു തൊട്ടു പിന്നാലെ റഷ്യ ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തി.

ഇത് ഉക്രൈന്‍ സൈന്യം തന്നെ ആണ് ആരോപിച്ചത്. യുക്രെയ്നില്‍ റഷ്യ നടത്തുന്ന യുദ്ധത്തില്‍ പുതിയ വിവാദം ആയിരിക്കുക ആണ് ഇത്. നിരോധിതം ആയ വൈറ്റ് ഫോസ്ഫറസ് രാസായുധം റഷ്യ പ്രയോഗിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.