
2022 ജൂലൈ 7 -1197 മിഥുനം 23, വ്യാഴാഴ്ച (മദ്ധ്യാഹ്ന ശേഷം 12 മണി 19 മിനിറ്റ് 9 സെക്കന്റ് വരെ അത്തം ശേഷം ചിത്തിര നക്ഷത്രം )
അശ്വതി: തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ അസ്വസ്ഥത ഉണ്ടാക്കുമെങ്കിലും അവർ സ്വയം ഒഴിഞ്ഞു പോകും. പല അവസരങ്ങളിലും ജീവിത പങ്കാളിയുടെ ഇടപെടലുകള്‍ സഹായകമാകും. മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിക്കുക. കാര്‍ഷിക മേഖലയില്‍ ഉള്ളവര്‍ക്ക് ഗുണകരമാണ്. മികച്ച ഫലങ്ങള്‍ക്കായി ഉദ്യോഗാര്‍ത്ഥികള്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ട്.
ഭരണി: യാത്രകൾ വേണ്ടിവരും. മാനസികമായ സന്തുഷ്ടി അനുഭവപ്പെടും. കുടുംബ ജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും കൈവരും. വീട് നിര്‍മ്മാണം തുടങ്ങാന്‍ ഉത്തമ കാലമാണ്. ബന്ധുക്കളുടെ സഹായത്തോടെ അടുപ്പക്കാരുമായുണ്ടായിരുന്ന അകലം കുറയും. ഊഹക്കച്ചവടം വഴി നേട്ടമുണ്ടാക്കാന്‍ അവസരമുണ്ട്.
കാര്‍ത്തിക: വരവിനേക്കാൾ ചെലവ് അധികരിക്കുമെങ്കിലും ആഗ്രഹങ്ങൾ സാധിക്കും. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ സാധിക്കും. സന്താനങ്ങൾക്ക് പല ഗുണാനുഭവങ്ങളും ഉണ്ടാവും. ചെറിയ ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും. പുതിയ വ്യാപാരങ്ങള്‍ തുടങ്ങാന്‍ സാധിക്കും.
രോഹിണി: ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. പൊതു രംഗത്തുള്ളവർക്ക് പുതിയ പ്രവര്‍ത്തന മേഖലകൾ കണ്ടെത്താൻ കഴിയും. വിദേശ യാത്രക്ക് അവസരങ്ങള്‍ കൈവരും. വാക്കുതര്‍ക്കങ്ങള്‍ ഒഴിവാക്കുക. ജോലി സ്ഥലത്ത് എല്ലാവരുമായും സഹകരണത്തോടെ നീങ്ങുക.
മകയിരം: സഹപ്രവർത്തകരുമായി നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കുക. വിദ്യാര്‍ത്ഥികള്‍ അലസത ഉപേക്ഷിച്ച് പഠനത്തില്‍ ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുക. ആത്മ സംയമനം പാലിക്കുക. തര്‍ക്കങ്ങളിലോ വിവാദങ്ങളിലോ ഇടപെടാതിരിക്കുക.
തിരുവാതിര: വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടിവരും. ആഗ്രഹിച്ച രീതിയില്‍ ചില കാര്യങ്ങള്‍ നടക്കും. ജോലിക്ക് പരിശ്രമിക്കുന്നവര്‍ക്ക് വിജയം നേടാനാകും. വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങളുണ്ടാകും. സന്താനങ്ങളില്‍ നിന്നും സന്തോഷാനുഭവം കൈവരും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല കാലമാണ്.
പുണര്‍തം: പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കുന്ന ദിവസം. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും. ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പഠന മികവ് പ്രതീക്ഷിക്കാം. മംഗള കർമങ്ങളിൽ പങ്കെടുക്കുന്നതിനുള്ള യോഗമുണ്ട്.
പൂയം: നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും. ദേഹസുഖം കുറയുന്ന കാലമാണ് ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരം ലഭിക്കും. ഔദ്യോഗിക രംഗത്ത് ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. ആപത്കരമായ ഘട്ടങ്ങളെ അഭിമുഖീകരിച്ച് അതിൽ നിന്ന് രക്ഷ നേടാൻ കഴിയും.
ആയില്യം: ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധസേവ വേണ്ടിവരും. അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാദ്ധ്യത. ആഹാര കാര്യത്തിൽ ശ്രദ്ധ കുറയും, സർക്കാരിലേയ്ക്ക് ചെറിയ പിഴകൾ അടയ്ക്കേണ്ടി വരും. ബിസിനസ്സിൽ ചില തിരിച്ചടികൾക്ക് സാദ്ധ്യതയുണ്ട്. കൃഷിയിൽ നേട്ടമുണ്ടാകും.
മകം: മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത, തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ എന്നിവ മൂലം ഇടയ്ക്ക് മനോവിഷമം, പഠനത്തിലും ജോലിയിലും അലസത വെടിയണം. തൻ്റേതല്ലാത്ത കാരണത്താൽ ചില അപവാദങ്ങൾ കേൾക്കേണ്ടി വരും. ഭാര്യാ ഭർത്തൃബന്ധത്തിൽ നില നിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയണം.
പൂരം: സഹായ വാഗ്ദാനത്തിൽ നിന്ന് സുഹൃത്തുക്കൾ പിൻവാങ്ങും. അശ്രദ്ധ മൂലം ജീവിതശൈലീ രോഗങ്ങൾ വർദ്ധിക്കാൻ ഇടയുണ്ട്. വീട്ടമ്മമാർക്ക് സന്തോഷം അനുഭവപ്പെടാൻ യോഗം. ദൂര യാത്രകളും അസമയ യാത്രകളും ഒഴിവാക്കുക. ജോലി മേഖലയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കും. എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് ചെയ്യണം.
ഉത്രം: ഗൃഹാന്തരീക്ഷത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കാം. സ്ത്രീജനങ്ങൾ മുഖേന കലഹം ഉണ്ടാകാനിടയുണ്ട്. ദമ്പതികൾ തമ്മിൽ ചില അലോസരങ്ങൾക്ക് സാദ്ധ്യതയുണ്ട്. വാക്കുകള്‍ ഉപയോഗിക്കുമ്പോഴും സംസാരിക്കുമ്പോഴും ശ്രദ്ധിക്കണം. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക. ജോലിസ്ഥലത്ത് ശത്രുക്കള്‍ വര്‍ദ്ധിക്കും. സ്വത്ത് സംബന്ധമായ തർക്കങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്.
അത്തം: ശാരീരിക അസ്വസ്ഥതകൾക്ക് സാദ്ധ്യതയുണ്ട്. പ്രണയം വിവാഹത്തിൽ എത്തിച്ചേരുന്നതിന് അനുകൂലമായ സമയമാണ്. അപവാദങ്ങള്‍ ഉയര്‍ന്നു വന്നേക്കാം. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണം. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. മറ്റുള്ളവരെ സഹായിക്കാന്‍ സാധിക്കും.
ചിത്തിര: ഏറ്റെടുത്ത പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കും. കാർഷിക മേഖലയിലുള്ളവര്‍ക്ക് നേട്ടങ്ങള്‍ കൈവരും. ദൂരയാത്രകൾക്ക് യോഗമുണ്ട്. അലസത വെടിഞ്ഞ് പുതിയ കാര്യങ്ങൾക്കായി പ്രവർത്തിക്കും. ഈശ്വരാധീനത്താല്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരും. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക.
ചോതി : ആത്മവിശ്വാസം വര്‍ദ്ധിക്കും. സുഖാനുഭവങ്ങള്‍ കൈവരും. സന്താന ഗുണമുണ്ടാകും, സല്‍കീര്‍ത്തി ഉണ്ടാകും. വീട് നിര്‍മ്മാണം ആരംഭിക്കാന്‍ ഉചിതമായ സമയമാണ്. വിദേശയാത്രയ്ക്ക് സാദ്ധ്യതയുണ്ട്. ജോലി അന്വേഷിക്കുന്നവര്‍ക്ക് വിജയം ലഭിക്കും.
വിശാഖം: മേലുദ്യോഗസ്ഥരുടെ അംഗീകാരം നേടാനാകും. അകന്നുനില്‍ക്കുന്നവര്‍ അടുക്കും. നഷ്ടപ്പെട്ട വസ്തു വകകള്‍ തിരികെ ലഭിക്കാാനാകും. വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകും. വരുമാനം വര്‍ദ്ധിക്കും. എന്നാല്‍ ചെലവുകളും ഉയരും.
അനിഴം: പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ ജോലികളില്‍ വ്യാപൃതരാകും. ബന്ധുജനങ്ങളില്‍ നിന്നും സഹായം ലഭിക്കും. ഈ സമയം നേത്രരോഗങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. ഒന്നിലധികം ജോലികള്‍ നിങ്ങള്‍ക്ക് കൈകാര്യം ചെയ്യേണ്ടിവരും. പങ്കാളിത്ത ബിസിനസിലെ അപാകതകള്‍ പരിഹരിക്കുക.
കേട്ട: പരുഷമായുള്ള സംസാരം ഒഴിവാക്കുക. ജോലിഭാരം വർദ്ധിക്കും. സ്വന്തം കാര്യങ്ങൾക്ക് സമയം കണ്ടെത്താന്‍ പാടുപെടും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങളില്‍ ഏര്‍പ്പെടേണ്ടി വരും. കുടുംബ കാര്യങ്ങളിൽ ശ്രദ്ധക്കുറവുണ്ടാകും. സമൂഹത്തില്‍ ഉന്നതരുടെ മധ്യസ്ഥതയിൽ വസ്തു തര്‍ക്കം പരിഹരിക്കാനാകും.
മൂലം: അപകടങ്ങള്‍ കരുതിയിരിക്കുക. ബിസിനസില്‍ അലസത ഉപേക്ഷിക്കുക, പരീക്ഷകളിലും ഇന്റർവ്യൂകളിലും നേട്ടം കൈവരും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാകും. ഏറെക്കാലമായി വിവാഹത്തിന് തടസ്സം നേരിട്ടവര്‍ക്ക് അത്തരം തടസ്സങ്ങള്‍ നീങ്ങിക്കിട്ടും. സംസാരത്തില്‍ മിതത്വം പാലിക്കണം.
പൂരാടം: കരാറടിസ്ഥാനത്തിലുള്ള ജോലികളിൽ നിന്ന് വരുമാനം പ്രതീക്ഷിക്കാം. ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ പൂർത്തിയാക്കാനാകും. പൊതുജന സമ്മതി നേടിയെടുക്കും. ദാമ്പത്യജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. നിങ്ങള്‍ക്കിടയില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്.
ഉത്രാടം: അനാവശ്യ ചെലവ് വർദ്ധിക്കാൻ ഇടയാകും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം വന്നുചേരും. പുതിയ ബിസിനസ ആരംഭിക്കാനാകും. വസ്ത്രലാഭം പ്രതീക്ഷിക്കാം. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ലഭ്യമാകും.
തിരുവോണം: സന്താനങ്ങളെ കൊണ്ട് മനോവിഷമം വരാതിരിക്കാന്‍ ശ്രദ്ധിക്കുക. അശ്രദ്ധ കാരണം അപകടങ്ങള്‍ വരാന്‍ സാദ്ധ്യതയുണ്ട്. സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ അവസരം ലഭ്യമാകും. സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുരോഗതി കൈവരിക്കാനാകും.
അവിട്ടം: ദാമ്പത്യ ജീവിതത്തില്‍ വിള്ളലുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക. ബാങ്കിംഗ് ഏര്‍പ്പാടുകള്‍ നടത്തുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. വിവിധ സ്രോതസുകളില്‍ നിന്ന് പണം വരും. ബിസിനസ്സില്‍ അല്ലറചില്ലറ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. മാതാവിന്റെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ വേണം.
ചതയം: മാനസിക സമാധാനം തകര്‍ന്നേക്കാം. കൊടുത്ത പണം തിരികെക്കിട്ടാന്‍ കാലതാമസമുണ്ടാകാം. ശതുക്കളെ കരുതിയിരിക്കുക. അനാവശ്യ ചിന്തകള്‍ മൂലം മനസ് അസ്വസ്ഥമാകും. സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിക്കാം. കുടുംബസ്വത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട്.
പൂരുരുട്ടാതി: വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ജോലിയിൽ ചില പ്രതിബന്ധങ്ങൾ ഉണ്ടായേക്കും. ഏറ്റെടുത്ത കരാർ ജോലികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും. സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വൈകുന്നതിന് ഇടയാകും. നിയമപരമായ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. വ്യാപാരത്തില്‍ നഷ്ടം വരാതെ നോക്കണം.
ഉതൃട്ടാതി: പല കാര്യങ്ങളുടെയും ചുമതല ഏറ്റെടുക്കേണ്ടി വരും. വാഹനം സൂക്ഷിച്ച് ഉപയോഗിക്കുക. ദൂരയാത്രകള്‍ മാറ്റി വയ്ക്കപ്പെട്ടേക്കാം. കൂടുതല്‍ ശ്രദ്ധിക്കുക. പണം വന്നുചേരാന്‍ കാലതാമസമുണ്ടാകും. ദാമ്പത്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കുക.
രേവതി: സമൂഹത്തിൽ ഉണ്ടായിരുന്ന സൽപ്പേര് നഷ്ടപ്പെടും. മാതാപിതാക്കളുമായോ ഗുരുജനങ്ങളുമായോ വാക്ക് തർക്കങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ജോലിയിൽ പ്രധാനമായും ചില പ്രതിസന്ധികൾ വന്നുകൂടാൻ ഇടയുണ്ട്. സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ കൈവിട്ടു പോകും.