aiseawa

മണിരത്നം സംവിധാനം ചെയ്യുന്ന 'പൊന്നിയിൻ സെൽവനി'ൽ ഐശ്വര്യ റായ് അവതരിപ്പിക്കുന്ന ചോള സാമ്രാജ്യത്തിലെ പഴുവൂരിന്റെ നന്ദിനി രാജ്ഞിയുടെ കാരക്ടർ ലുക്ക് പോസ്റ്റ‌ർ പുറത്ത്. പ്രതികാരത്തിന് സുന്ദരമായ മുഖമുണ്ട് എന്നാണ് ടാഗ് ലൈൻ. പന്ത്രണ്ട് വർഷത്തിനുശേഷം എെശ്വര്യ റായ് അഭിനയിക്കുന്ന തമിഴ് ചിത്രമാണ് പൊന്നിയിൻ സെൽവൻ. വിക്രമിന്റെയും കാർത്തിയുടെയും കാരക്ടർ ലുക്ക് പോസ്റ്റർ ലൈക പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും പുറ ത്തു വിട്ടത് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു,.തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായി രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യ ഭാഗം സെപ്തംബർ 30ന് ലോകമെമ്പാടും റിലീസ് ചെയ്യും. അഞ്ഞൂറ് കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.