thammna

തെന്നിന്ത്യയിൽ ഏറെ ആരാധകരെ നേടിയ താരമാണ് തമന്ന ഭാട്ടിയ. താരത്തിന്റെ പുതിയ ട്വീറ്റ് വലിയ വാർത്തകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഓർമ്മ നഷ്ടമാവുന്നതാണ് തന്റെ ഏറ്റവും വലിയ ഭയം എന്നു തമന്ന ട്വീറ്റ് ചെയ്തു. മുംബയിൽ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് എത്തിയപ്പോൾ ഇടവേളയിൽ ആരാധകരുമായി ട്വിറ്ററിൽ സംവദിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. നിങ്ങളുടെ ധൈര്യത്തെ വിശ്വസിക്കുകയും ഓരോ നിമിഷവും പൂർണമായി ജീവിക്കുകയും ചെയ്യുക എന്നതാണ് ജീവിതം തന്നെ പഠിപ്പിച്ചതെന്നും തമന്ന ട്വീറ്റ് ചെയ്തു. ബാഹുബലിയിലെ അവന്തികയും ധർമ്മ ദുരൈയിലെ സുഭാഷിണിയുമാണ് പ്രേക്ഷകർക്ക് എന്നതുപോലെ തമന്നയുടെയും പ്രിയ കഥാപാത്രങ്ങൾ.