df

മുംബയ്: മുന്നേറ്റം വീണ്ടെടുത്ത് ഓഹരി സൂചികകൾ. നിഫ്റ്റി 16,000നരികെയെത്തി. ഓട്ടോ, എഫ്.എം.സി.ജി, ധനകാര്യ ഓഹരികളുടെ കരുത്തിലാണ് സൂചികകൾ നേട്ടമുണ്ടാക്കിയത്. അസംസ്‌കൃത എണ്ണവിലയിൽ കുറവുണ്ടായതും ആഗോള സൂചികകൾ നേട്ടംതിരിച്ചുപിടിച്ചതുമാണ് ആഭ്യന്തര വിപണിയെ സ്വാധീനിച്ചത്. സെൻസെക്‌സ് 616.62 പോയന്റ് ഉയർന്ന് 53,750.97ലും നിഫ്റ്റി 178.90 പോയന്റ് നേട്ടത്തിൽ 15,989.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐഷർ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഒ.എൻ.ജി.സി, പവർഗ്രിഡ് കോർപ്, എൻ.ടി.പി.സി, എച്ച്.ഡി.എഫ്‌.സി ലൈഫ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു.