india

മുംബയ്: ഈ മാസം ആരംഭിക്കുന്ന ഇന്ത്യയുടെ വിൻഡീസ് പരമ്പരയിൽ ഏകദിന ടീമിനെ ശിഖർ ധവാൻ നയിക്കും. മുൻപ് 2021ലെ ശ്രീലങ്കൻ പര്യടനത്തിൽ ഏകദിനത്തിലും ടി20യിലും ധവാൻ ഇന്ത്യയെ നയിച്ചിരുന്നു. മുതിർന്ന താരങ്ങളായ നായകൻ രോഹിത്ത് ശർമ്മ, വിരാട് കൊഹ്‌ലി, ബുംറ എന്നിവർക്ക് വിശ്രമം അനുവദിച്ചു. ജൂലായ് 22 മുതൽ 27 വരെ നടക്കുന്ന മൂന്ന് ഏകദിനങ്ങളിലേക്കുള‌ള 16അംഗ ടീമിനെയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചത്. രവീന്ദ്ര ജ‌ഡേജയാണ് വൈസ് ക്യാപ്‌റ്റൻ. സഞ്ജു സാംസണും ഇശാൻ കിഷനുമാണ് വിക്കറ്റ് കീപ്പർമാർ. പോർട്ട് ഓഫ് സ്‌പെയിനിലാണ് മൂന്ന് ഏകദിനങ്ങളും നടക്കുക.

ഇന്ത്യാ സ്‌ക്വാഡ്:- ശിഖർ ധവാൻ (ക്യാപ്‌റ്റൻ), രവീന്ദ്ര ജഡേജ( വൈസ് ക്യാപ്‌റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌‌മാൻ ഗിൽ, ദീപക് ഹുഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഇശാൻ കിഷൻ( വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശാർദ്ദുൽ ധാക്കൂർ, ചഹൽ, അക്‌സർ പട്ടേൽ, ആവേശ് ഖാൻ, പ്രസിദ്ധ് കൃഷ്‌ണ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിംഗ്.