df

കൊച്ചി: എറണാകുളം ജില്ലയിലെ ബാങ്കിംഗ് ഇടപാടുകൾ പൂർണമായും ഡിജി​റ്റൽ സംവിധാനത്തിലേക്ക് മാ​റ്റാൻ ലക്ഷ്യമിട്ടുള്ള കാമ്പെയിൻ രാജ്യസഭ എം.പി ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. ഡിജി​റ്റൽ ബാങ്കിംഗ് ഇടപാടുകളുടെ വിപുലീകരണവും ശാക്തീകരണവും കൈവരിക്കുന്നതിന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ നിർദ്ദേശപ്രകാരം നടത്തുന്ന പദ്ധതി ജില്ലയിൽ കൂടുതൽ വ്യാപകമാക്കുന്നതിനും ഇതോടെ തുടക്കമായി. റിസർവ് ബാങ്കിനോടൊപ്പം സംസ്ഥാന ബാങ്കേഴ്‌സ് സമിതി, നബാർഡ്, ജില്ലാ ഭരണകൂടം എന്നിവ നേതൃത്വംനൽകുന്ന ഈ പദ്ധതിയിൽ ജില്ലയിലെ വിവിധ ബാങ്കുകളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സംഘടനകളും പങ്കാളികളാണ്. ആഗസ്​റ്റ് 15 ഓടുകൂടി സംസ്ഥാന
സർക്കാർ എല്ലാ ഇടപാടുകളും പൂർണമായും ഡിജി​റ്റൽ ആക്കുന്നതിന്റെ ഭാഗമായാണ്
ഈ കാമ്പെയിൻ സംഘടിപ്പിക്കുന്നത്.