
ബീജിംഗ് : ചൈനയിലെ പ്രശസ്ത ടൂറിസ്റ്റ് നഗരമായ ഷിയാനിൽ ലോക്ക്ഡൗൺ. ചരിത്ര പ്രധാന്യമുള്ള വടക്കൻ നഗരമായ ഇവിടെ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ 18 കേസുകളാണ് സ്ഥിരീകരിച്ചത്. ഷാൻഷി പ്രവിശ്യയുടെ തലസ്ഥാനമാണിവിടം. ഏകദേശം 13 ദശലക്ഷത്തിലേറെ ജനങ്ങളാണ് ഷിയാനിൽ ജീവിക്കുന്നത്. സ്കൂളുകൾ, റെസ്റ്റോറന്റുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവ ഒരാഴ്ച അടഞ്ഞുകിടക്കും. ഒമിക്രോണിന്റെ തീവ്രത കൂടിയ ഉപവകഭേദമായ ബി.എ.5.2 ആണ് ഇവിടെ പടരുന്നതെന്നാണ് റിപ്പോർട്ട്.