kk

അടുക്കള വൃത്തിയായി സൂക്ഷിക്കുന്നതിൽ വീട്ടുകാർക്ക് ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് സിങ്കിൽ അടിഞ്ഞുകൂടുന്ന ഭക്ഷണാവശിഷ്ടങ്ങൾ. ഇത് കാരണം സിങ്കിൽ നിന്ന് വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുകയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ലോറിൻ എമിലി.

ടിക്‌ടോകിലാണ് എമിലി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഒരു ചെറിയ വല പോലെയുള്ള ഉറയാണ് സിങ്ക് കോണ്ടം.. ഇത് സിങ്കിലെ സ‌്ട്രെയിനറിൽ ചുറ്റിവച്ചാൽ ഭക്ഷണാവശിഷ്ടങ്ങൾ അതിൽ കുരുങ്ങിക്കിടക്കും. ആവശ്യാനുസരണം സിങ്ക് കോണ്ടം ഊരിയെടുത്ത് അവശിഷ്ടങ്ങൾ കളഞ്ഞാൽ മതിയാകും. ആമസോൺ പോലുള്ള ഇ കൊമേഴ്‌സ് സൈറ്റുകളിൽ നിന്നും ഈ കോണ്ടം വാങ്ങാം.. കുളിമുറിയിൽ നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാനും ഇവയുപയോഗിക്കാം.

kk

ഭക്ഷണ അവശിഷ്ടങ്ങള്‍, പേപ്പര്‍ അവശിഷ്ടങ്ങള്‍, മുടി എന്നിവയുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഇതു സഹായിക്കുമെന്ന് ലോറിൻ പറയുന്നു. ഇതുപയോഗിക്കാന്‍ വളരെ എളുപ്പമാണെന്നും വിഡിയോയിൽ ലോറിൻ വ്യക്തമാക്കുന്നു.