kkk

ലൈംഗികബന്ധത്തിൽ പുരുഷനും സ്ത്രീയും പരസ്പരം ഇഷ്ടങ്ങൾ പങ്കുവയ്ക്കുന്നത് അവർ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കും,​ . സ്ത്രീ പറയാത്ത പല കാര്യങ്ങൾ അവള്‍ പറയാതെ തന്നെ നിങ്ങള്‍ ചെയ്യുന്നതാകും അവള്‍ക്കു കൂടുതല്‍ ഇഷ്ടം.

സെക്‌സ് ചെയ്യുമ്പോള്‍ ചില പുരുഷന്‍മാര്‍ പങ്കാളിയെ ചുംബിക്കാറില്ല. ഇതാണെങ്കില്‍ സ്ത്രീകള്‍ക്കു ഏറ്റവും താല്‍പ്പര്യമുള്ള കാര്യവുമാണ്. ചുംബിക്കുന്നവരും ഉണ്ടാകും. അവര്‍ കിടപ്പറയില്‍ സ്വകാര്യമായി ആഗ്രഹിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം.

പുരുഷന്‍ നേരെ സെക്സിലേക്ക് കടക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ സ്ത്രീയ്ക്ക് ആമുഖം ആവശ്യമാണ്. പ്രണയത്തോടെയുള്ള സംഭാഷണം, ചിരി, ചെറിയ കുസൃതിത്തരങ്ങള്‍ എന്നിവയാണ് അവള്‍ ആദ്യം ആഗ്രഹിക്കുന്നത്. പുരുഷന്‍ കൈകള്‍ മൃദുവായി മസാജ് ചെയ്യുന്നതും മുഖത്തും കഴുത്തിന്‍റെ പിന്‍ഭാഗത്തും പ്രണയത്തോടെ സ്പര്‍ശിക്കുന്നതും അവളെ ഉത്തേജിതയാക്കും.

സെക്സിന് ഏര്‍പ്പെടുന്ന അന്തരീക്ഷം അവള്‍ക്ക് പരമപ്രധാനമാണ്. പുരുഷനെ പോലെ എവിടെ വച്ചും പ്രണയ ലീലകളില്‍ ഏര്‍പ്പെടാന്‍ സ്ത്രീ തയാറാവില്ല. മുറിയില്‍ മെഴുകുതിരി വെളിച്ചം നിറയ്ക്കുന്നതും പ്രണയ ഗാനങ്ങള്‍ കേള്‍പ്പിക്കുന്നതും കിടപ്പറയ്ക്ക് വ്യത്യസ്ഥ മുഖം നല്‍കും. ഇളം നിറത്തിലുള്ളതോ അല്ലെങ്കില്‍ വെള്ള, കറുപ്പ് നിറത്തിലുള്ളതോ ആയ വസ്ത്രങ്ങള്‍ ധരിക്കുന്നതും നല്ല പെര്‍ഫ്യൂം ഉപയോഗിക്കുന്നതും നല്ലതാണ്.

ചുംബനത്തിന് സെക്സില്‍ വലിയ പ്രാധാന്യമാണുള്ളത്. ഭര്‍ത്താവ് തന്‍റെ ദേഹമാസകലം ചുംബിക്കുന്നതും ശരീര ഭാഗങ്ങളെക്കുറിച്ച് തമാശരൂപത്തില്‍ സംസാരിക്കുന്നതും അവളിൽ താത്പര്യം ഉണർത്തും.

ദൈനം ദിന ജീവിതത്തില്‍ പരസ്പരം പറയുന്ന മോശം വാക്കുകളും കുറ്റപ്പെടുത്തലുകളും ഇരുവരുടെയും ലൈംഗിക ജീവിതത്തെ സ്വാധീനിക്കും. വിവാഹത്തിന്‍റെ ആദ്യ നാളുകളില്‍ വീഡിയോകളില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നുമൊക്കെ ഉത്തേജിതരാകുകയാണ് പുരുഷന്മാരുടെ പതിവ്. സ്ത്രീകള്‍ ഇക്കാര്യത്തില്‍ പൊതുവേ വിമുഖരാണെങ്കിലും ഭര്‍ത്താവിന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പലപ്പോഴും വഴങ്ങുന്നു. പങ്കാളിയുടെ താത്‌പര്യം കൂടി അറിഞ്ഞതിന് ശേഷം ഇക്കാര്യത്തില്‍ മുന്നോട്ട് പോകുന്നതാണ് നല്ലത്. പുസ്തകങ്ങളില്‍ നിന്നു പകര്‍ത്തുന്ന തെറ്റായ വിവരങള്‍ ചിലപ്പോള്‍ ദാമ്പത്യ തകര്‍ച്ചയ്ക്ക് വരെ കാരണമായേക്കാം.


ആത്മവിശ്വാസമാണ് പുരുഷത്വത്തിന്‍റെ ലക്ഷണമായി പല സ്ത്രീകളും കാണുന്നത്. പുരുഷന്‍റെ കിടപ്പറയിലെ ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളും ചലനങ്ങളും അവള്‍ക്ക് പ്രചോദനം നല്‍കും. ലൈംഗികതയില്‍ പരാജയപ്പെടുന്നത് തന്‍റേയോ പങ്കാളിയുടെയോ കുറവായി കാണാതെ ഇരുവരും അതിനെ ആത്മവിശ്വാസത്തോടെയും നിസാരമായും നേരിടുന്നതാണ് ദാമ്പത്യത്തെ രസകരമാക്കുന്നത്.


ബന്ധപ്പെടുന്നതിനിടയില്‍ അവള്‍ ചെയ്യുന്ന ഓരോ കാര്യങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും ശ്രദ്ധ കൊടുക്കുക. പങ്കാളിയുടെ കുറുകലും മൂളലും പോലും സെക്സിനെ ആസ്വാദ്യകരമാക്കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. അവളുടെ പ്രകടനങ്ങളെയും കഴിവുകളെയും മനസ് തുറന്ന്‍ അഭിനന്ദിക്കുന്നതും നല്ലതാണ്.


ഭര്‍ത്താവിന്‍റെ കാമോദീപകമായ സംസാരവും ലാളനകളും സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു. സെക്സിനെ സീരിയസായി കാണാതെ ചിരിയും കളിയുമായി നേരിടാനാണ് ഭൂരിഭാഗം സ്ത്രീകളും ആഗ്രഹിക്കുന്നത്.


എന്നും ഒരേ പൊസിഷനുകള്‍ ആവര്‍ത്തിക്കാതെ പങ്കാളിയുടെ താല്‍പര്യം കൂടി അറിഞ്ഞതിന് ശേഷം വ്യത്യസ്ഥമായ രീതികള്‍ പരീക്ഷിക്കാവുന്നതാണ്. രണ്ടു മുതല്‍ ഏഴു വരെ വ്യത്യസ്ഥ പൊസിഷനുകളാണ് തങ്ങള്‍ അവലംബിക്കുന്നതെന്ന് അടുത്ത കാലത്ത് നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് ദമ്പതികളും വെളിപ്പെടുത്തിയിരുന്നു.


ലൈംഗികതയേക്കാള്‍ പ്രണയവും കൈകള്‍ മസ്സാജ് ചെയ്യുന്നതും തലോടലും ചുംബനവുമൊക്കെയാണ് സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ പുരുഷന്‍ പലപ്പോഴും അതിനു താല്‍പര്യം കാണിക്കാറില്ല. മൂഡ് ശരിയല്ലാത്ത സമയങ്ങളില്‍ അത്തരം ബാഹ്യ ക്രിയകളില്‍ ഏര്‍പ്പെടുന്നത് സെക്സിന്‍റെ ഫലം ചെയ്യും.

രതിമൂര്‍ച്ചയ്ക്ക് ശേഷം പുരുഷ ശരീരത്തില്‍ രാസവസ്തുക്കൾ ഉത്പ്പാദിപ്പിക്കപ്പെടുന്നത് മൂലം തളര്‍ച്ചയാണ് അനുഭവപ്പെടുക. തല്‍ഫലമായി അയാള്‍ പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീഴുന്നു. എന്നാല്‍ സ്ത്രീകള്‍ അങ്ങനെയല്ല. രതിമൂര്‍ച്ചയിലേക്ക് സാവധാനം എത്തുന്നത് പോലെ അതില്‍ നിന്നുള്ള ഇറക്കവും അവര്‍ക്ക് സാവധാനമായിരിക്കും. അതുകൊണ്ട് കാര്യം കഴിഞ്ഞതിന് ശേഷവും അയാള്‍ തലോടണമെന്നും ലാളിക്കണമെന്നും അവള്‍ ആഗ്രഹിക്കുന്നു.