saji-cheriyan

തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ചെന്ന പരാതിയിൽ മുൻ മന്ത്രി സജി ചെറിയാനെതിരെ പൊലീസ് ഇന്ന് കേസെടുത്തേക്കും. സജി ചെറിയാനെതിരെ കേസെടുക്കാൻ തിരുവല്ല ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. തിരുവല്ല ഡി വൈ എസ്‌ പി ടി.രാജപ്പൻ റാവുത്തറിന്റെ നേതൃത്വത്തിലായിരിക്കും കേസ് അന്വേഷിക്കുക.

അതേസമയം, സജി ചെറിയാൻ എം എൽ എ സ്ഥാനവും രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം. നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും. സജി ചെറിയാൻ എം എൽ എ സ്ഥാനം രാജിവയ്‌ക്കേണ്ടെന്ന നിലപാടിലാണ് സി പി എം.

ഒ​രി​ക്ക​ൽ​ ​പോ​ലും​ ​ഭ​ര​ണ​ഘ​ട​ന​യെ​ ​അ​വ​ഹേ​ളി​ക്കാ​ൻ​ ​ഉ​ദ്ദേ​ശ്യ​മി​ല്ലാ​യി​രു​ന്നുവെന്നും പ്ര​സം​ഗ​ത്തി​ലെ​ ​ചി​ല​ഭാ​ഗ​ങ്ങ​ൾ​ ​അ​ട​ർ​ത്തി​യെ​ടു​ത്ത് ​ദു​ഷ്‌പ്ര​ചാ​ര​ണം​ ​ന​ട​ത്തു​ക​യാ​ണെന്നും സജി ചെറിയാൻ നേരത്തെ പ്രതികരിച്ചിരുന്നു. ഇന്നലെയാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചത്.