saji-cheriyan

തിരുവനന്തപുരം: എംഎൽഎ ബോർഡ് വച്ച കാറിൽ സജി ചെറിയാൻ നിയമസഭയിലേയ്ക്ക്. ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ മന്ത്രി സ്ഥാനം രാജി വച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് നിയമസഭാ സാമാജികനായി മാത്രം സജി ചെറിയാൻ നിയമസഭയിലെത്തുന്നത്. മന്ത്രി സ്ഥാനം പോയതിൽ ഒരു വിഷമവും ഇല്ലെന്നും സ്ട്രോംഗാണെന്നും യാത്രയ്ക്കിടെ സജി ചെറിയാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഭരണഘടനയെ അപമാനിച്ചെന്ന പരാതിയിൽ സജി ചെറിയാനെതിരെ കേസെടുക്കാൻ തിരുവല്ല ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. തിരുവല്ല ഡി വൈ എസ്‌ പി ടി.രാജപ്പൻ റാവുത്തറിന്റെ നേതൃത്വത്തിലായിരിക്കും കേസ് അന്വേഷിക്കുക. ഇതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. മന്ത്രി സ്ഥാനം മാത്രമല്ല, എം എല്‍ എ സ്ഥാനവും രാജിവെക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷം. എന്നാൽ എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടെ ആവശ്യമില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്.