dhyan

പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിനുശേഷം ധ്യാൻ ശ്രീനിവാസനും അജുവർഗീസും വീണ്ടും ഒരുമിക്കുന്നു. നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെല്ലോറ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. കുഞ്ഞിരാമായണം, സച്ചിൻ, ലവ് ആക്ഷൻ ഡ്രാമ, ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അജുവും ധ്യാനും ഒരുമിച്ചിട്ടുണ്ട്. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളം സിനിമയുടെ പ്രചോദനമായ മുരളി കുന്നുംപുറത്തും വിലാസ് കുമാറും ചേർന്നാണ് നിർമ്മാണം. ഫൈസൽ അലി ആലി ഛായാഗ്രഹണം. സെപ്തംബറിൽ ചിത്രീകരണം ആരംഭിക്കും. വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ, മേക്കപ്പ് ജയൻ പൂങ്കുളം, പ്രൊജക്ട് ഡിസൈനർ വിജേഷ് വിശ്വം.