manjeri

ഭർത്താവിനൊപ്പം ഗുരുവായൂർ ക്ഷേത്രദർശനം നടത്തി ഗായിക മഞ്ജരി. ആദ്യമായാണ് ജെറിൻ ഗുരുവായൂരിൽ വരുന്നതെന്നും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ സാധിച്ചില്ലെങ്കിലും അദ്ദേഹം പുറത്ത് നിന്ന് പ്രാർത്ഥിച്ചുവെന്നും താൻ ഉള്ളിൽ കയറി കണ്ണനെ തൊഴുതുവെന്നും മഞ്ജരി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘ഗുരുവായൂർ അമ്പല ദർശനം’ എന്ന അടിക്കുറിപ്പോടെ മഞ്ജരി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച ചിത്രവും വിഡിയോയും ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

View this post on Instagram

A post shared by Manjari (@m_manjari)

ജൂൺ 24നാണ് മഞ്ജരിയും പത്തനംതിട്ട സ്വദേശി ജെറിനും വിവാഹിതരായത്. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നിരുന്നത്. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. ഒന്നാം ക്ലാസുമുതൽ ഒരുമിച്ചായിരുന്നു പഠനം. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജർ ആയി ജോലി ചെയ്യുകയാണ് ജെറിൻ.

View this post on Instagram

A post shared by Manjari (@m_manjari)