
കുട്ടികളുടെ വീഡിയോകൾ കാണാൻ ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ല. അത്രത്തോളം ക്യൂട്ടായിരിക്കും അവ. വളർത്തുമൃഗങ്ങൾക്കൊപ്പം കളിക്കുന്ന കുട്ടികളുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
മാനിനൊപ്പമുള്ള ഒരു കൊച്ചുകുട്ടിയുടെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിലിപ്പോൾ ചർച്ചയാകുന്നത്. ഒട്ടും പേടിക്കാതെ, വളരെ സ്‌നേഹത്തോടെ മാനിന് മുത്തം നൽകുന്ന കുട്ടിയാണ് വീഡിയോയിലുള്ളത്. ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോ മൂന്ന് ലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടത്. നിരവധി പേർ ഷെയർ ചെയ്‌തു.
'ക്യൂട്ട് വീഡിയോ', 'മനോഹരം' എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്. എന്നാൽ ചിലർ വിമർശനവുമായും രംഗത്തെത്തിയിട്ടുണ്ട്. ഇത് അപകടമാണെന്നും, അസുഖം വരാൻ സാദ്ധ്യതയുണ്ടെന്നുമാണ് നെറ്റിസൺസ് പറയുന്നത്.
