tapsi

ഷാരൂഖ് ഖാനെ നായകനാക്കി രാജ്‌കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ഡങ്കി എന്ന ചിത്രത്തിൽ തപ്‌സി പന്നു. ഷാരൂഖ് ഖാനൊപ്പം തപ്‌സി ആദ്യമായാണ് ഒന്നിക്കുന്നത്. ചിത്രത്തിൽ ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാൻ സാധിക്കുന്നത് സുവർണാവസരമെന്ന് തപ്‌സി പറഞ്ഞു. 'ഞാൻ സിനിമകൾ ആദ്യമായി കാണുന്നത് എന്റെ കോളേജ് കാലങ്ങളിലാണ്. കുട്ടിക്കാലത്ത് ഞാൻ അധികം സിനിമകൾ തിയേറ്ററിൽ പോയി കണ്ടിട്ടില്ല. വീട്ടിൽ പോലും സിനിമകൾ വയ്ക്കുന്നത് കുറവായിരുന്നു. അതുകൊണ്ട് ഷാരൂഖ് ഖാൻ ചിത്രങ്ങൾ ആണ് ഞാൻ കണ്ട ആദ്യ ചിത്രങ്ങളിൽ പലതും. തപ്‌സി പറയുന്നു. അടുത്ത വർഷം ഡിസംബർ 23ന് ഡങ്കി തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.