kakki

കോഴിക്കോട്: കർക്കടകത്തിൽ ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്ന കർക്കടക കഞ്ഞിക്കൂട്ട് വിപണിയിലിറക്കി മലബാർ മിൽമ. കോഴിക്കോട് എം.ആർ.ഡി.എഫ് ഓഫീസിൽ നടന്ന ചടങ്ങിൽ മിൽമ ചെയർമാൻ കെ.എസ്.മണി വിതരണോദ്ഘാടനം നിർവഹിച്ചു. മിൽമയുടെ സഹോദരസ്ഥാപനമായ മലബാർ റൂറൽ ഡവലപ്മെന്റ് ഫൗണ്ടേഷനും ആയുഷ് കെയർ ഔഷധീയവും സഹകരിച്ചാണ് കർക്കടക കഞ്ഞിക്കൂട്ട് വിപണിയിലെത്തിക്കുന്നത്.