nadal

​ല​ണ്ട​ൻ​ ​:​ ​ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലി​ൽ​ ​അ​മേ​രി​ക്ക​ൻ​ ​താ​രം​ ​ടെ​യ്‌​ല​ർ​ ​ഫ്രി​റ്റ്‌​സും​ ​അ​ടി​വ​യ​റ്റി​ലെ​ ​പ​രി​ക്കും​ ​ഉ​യ​ർ​ത്തി​യ​ ​ക​ടു​ത്ത​ ​വെ​ല്ലു​വി​ളി​ക​ളെ​ ​അ​തി​ജീ​വി​ച്ച സ്പാ​നി​ഷ് ​സൂ​പ്പ​ർ​ ​താ​രം​ ​റാ​ഫേ​ൽ​ ​ന​ദാ​ൽ​ ​നി​ക്ക് ​കി​ർ​ഗി​യോ​സി​നെ​തി​രെ​ ​വി​ബി​ൾ​ഡ​ൺ​ ​സെ​മി​യി​ൽ​ ​നി​ന്ന് പി​ന്മാറി​. ​ടെ​യ്‌​ല​ർ​ ​ഫ്രി​റ്റ്‌​സി​നെ​തി​രെ​ ​ആ​ദ്യ​ ​മൂ​ന്ന് ​സെ​റ്റു​ക​ളി​ൽ​ ​ര​ണ്ടും​ ​ന​ഷ്ട​പ്പെ​ട്ട​ ​ശേ​ഷ​മാ​യി​രു​ന്നു​ ​റാ​ഫ​യു​ടെ​ ​അ​ദ്ഭു​ത​ക​ര​മാ​യ​ ​തി​രി​ച്ചു​വ​ര​വ്.​ ​സ്‌​കോ​ർ​:​ 3​-6,​ 7​-5,​ 3​-6,​ 7​-5,​ 7​-6​ ​(10​-4​).​ ​നാ​ലു​ ​മ​ണി​ക്കൂ​റും​ 23​ ​മി​നി​ട്ടും​ ​നീ​ണ്ട​ ​ക്വാ​ർ​ട്ട​ർ​ ​മ​ത്സ​ര​ത്തി​നി​ടെ​ ​ന​ദാ​ൽ​ ​വൈ​ദ്യ​ ​സ​ഹാ​യം​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

വേദനകൊണ്ട് പുളഞ്ഞ താരത്തോട് മത്സരം മതിയാക്കി മടങ്ങാൻ ഗാലറിയിലുണ്ടായിരുന്ന പിതാവ് ആവശ്യപ്പെട്ടെങ്കിലും കടിച്ചുപിടിച്ച് പൊരുതി ജയിച്ചിട്ടേ നദാൽ അടങ്ങിയുള്ളൂ.