malabar-gold

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൽ സ്വ‌ർണത്തിന് വൻ വിലക്കുറവ്. കമ്പനിയുടെ ഉപഭോക്തൃസൗഹൃദ പദ്ധതിയായ 'ഫെയർ പ്രൈസ് പോളിസി", 'വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ് പദ്ധതി" എന്നിവയുടെ ഭാഗമായാണിത്.

അന്താരാഷ്‌ട്ര സ്വർണവിലയെ അടിസ്ഥാനമാക്കിയാണ് എല്ലാ ജുവലറികളും സ്വർണം വാങ്ങുന്നത്. രാജ്യത്ത് നികുതിയും ഒരേനിരക്കാണ്. എന്നിട്ടും വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്തവിലയ്ക്കാണ് സ്വർണവില്പന. ഉത്തരവാദപ്പെട്ട ജുവലർ എന്നനിലയ്ക്കാണ് മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞനിരക്കിൽ മലബാർ ഗോൾഡ് സ്വർണാഭരണങ്ങൾ ലഭ്യമാക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

ആഭരണങ്ങൾക്ക് 2.9 ശതമാനം നിരക്കിലാണ് പണിക്കൂലി. സ്വർണവിലയുടെ നിശ്ചിത ശതമാനമായതിനാൽ പണിക്കൂലിയിലും ഇതുവഴി വലിയ ഇളവ് ഉപഭോക്താക്കൾക്ക് മലബാർ ഗോൾഡിൽ ലഭിക്കുന്നു. ഏത് ജുവലറിയിൽ നിന്നുവാങ്ങിയ സ്വർണാഭരണങ്ങളും മലബാർ ഗോൾഡ് പണംനൽകി തിരിച്ചെടുക്കുമ്പോൾ മാർക്കറ്റ് വിലയുടെ ഒരു ശതമാനം മാത്രമേ കുറയ്ക്കുന്നുള്ളൂ. എക്‌സ്ചേഞ്ച് ചെയ്യുമ്പോൾ 100 ശതമാനം മൂല്യവും നൽകും.