kk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3324 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്താണ്,​ ഇവിടെ 736 പേർക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം -731, കോട്ടയം- 388, പത്തനംതിട്ട- 244 എന്നിങ്ങനെയാണ് രോഗികളുടെ കണക്കുകൾ. 17 കൊവിഡ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.

അതേസമയം രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ 15 ശതമാനം വർദ്ധനയുണ്ടായി. 18930 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 16000 കേസുകളാണ് ഉണ്ടായിരുന്നത്.

പോസിറ്റിവിറ്റി നിരക്കും കൂടി 4.32 ശതമാനമായി. 35 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചു മരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളമാണ് ഏറ്റവും മുന്നിൽ. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ബംഗാൾ എന്നിവയാണ് കൊവിഡ് വ്യാപനം കൂടിയ മറ്റ് സംസ്ഥാനങ്ങൾ.