start-up

ന്യൂഡൽഹി: ഇന്ത്യയിലെ സ്‌റ്റാർട്ടപ്പുകളിലേക്ക് ഈവർഷം ഏപ്രിൽ-ജൂണിലെത്തിയത് 690 കോടി ഡോളർ നിക്ഷേപം. ജനുവരി-മാർച്ചുപാദത്തേക്കാൾ 33 ശതമാനം കുറവാണിത്. 2021ലെ സമാനപാദത്തിൽ ലഭിച്ചത് 1,010 കോടി ഡോളറായിരുന്നുവെന്ന് ട്രാഷ്‌ഷൻ ജിയോയുടെ പാദാധിഷ്‌ഠിത റിപ്പോർട്ട് വ്യക്തമാക്കി.

ആഗോള സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും മൂലധനവിപണിയിലെ അസ്ഥിരതയും ഫണ്ടിംഗിനെ ബാധിച്ചുവെന്നാണ് വിലയിരുത്തലുകൾ. കഴിഞ്ഞപാദത്തിൽ വേഴ്‌സ് ആണ് 80.5 കോടി ഡോളറുമായി ഏറ്റവും ഉയർന്ന നിക്ഷേപം നേടിയ ഇന്ത്യൻ സ്‌റ്റാർട്ടപ്പ്. ഡെൽഹിവെറി 30.4 കോടി ഡോളർ സ്വന്തമാക്കി. ഉഡാൻ 27.5 കോടി ഡോളറും ഷെയർചാറ്റ് 25.5 കോടി ഡോളറും അപ്‌ഗ്രാഡ് 22.5 കോടി ഡോളറും വിവിധ ഫണ്ടിംഗ് സീരീസുകളിലൂടെ നിക്ഷേപം നേടി.

സോഷ്യൽ പ്ളാറ്റ്‌ഫോംസ്, ഇന്റർനെറ്റ് മീഡിയ, പേമെന്റ്‌സ്, ബി2ബി ഇ-കൊമേഴ്‌സ്, ഇ-കൊമേഴ്‌സ് വിഭാഗങ്ങളിലെ കമ്പനികളാണ് കൂടുതൽ നിക്ഷേപം നേടിയത്.