arrest

ഇടുക്കി: വണ്ടിപ്പെരിയാറിൽ ക്ഷേത്രത്തിൽ വച്ച് ഒമ്പതുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പൂജാരിയെ പൊലീസ് അറസ്റ്റുചെയ്തു. ആറൻമുള സ്വദേശി വിബിനാണ് പിടിയിലായത്. വണ്ടിപ്പെരിയാൽ വള്ളക്കടവ് ,​ശ്രീധർമ്മ ശാസ്താക്ഷേത്രത്തിലെ പൂജാരിയായി ജോലി ചെയ്തുവരികയായിരുന്നു വിബിൻ.

ക്ഷേത്രത്തിലെ പൂജാ സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന മുറിയിലെത്തിച്ച് കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് മാതാപിതാക്കൾ പരാതി നൽകിയത്. പ്രതിയെ പീരുമേട് കോടതി റിമാൻഡ് ചെയ്തു.