kk

ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കളായ ബെന്റ്‌ലി റിയൽ എസ്റ്റേറ്റ് രംഗത്തേക്കും കാൽവയ്ക്കുന്നു. മയാമിയിൽ നിർമ്മിക്കുന്ന അത്യാഡംബര റസിഡൻഷ്യൽ കെട്ടിടത്തിലൂടെ പുതിയമേഖലയിലേക്കുള്ള ബെന്റ്‌ലിയുടെ വരവ്.

ബെന്റ്‌ലി ഡി.എൻ.എ കാറുകളിൽ മാത്രമല്ല വേണ്ടതെന്ന് കമ്പനിയുടെ അമേരിക്ക ഡിവിഷൻ പ്രസിഡന്റും സി.ഇ.ഒയുമായ ക്രിസ്റ്റോഫ് ജോർജ്ജ് പറഞ്ഞു. "ഇത് ഒരു കാർ മാത്രമല്ല, ഒരു ജീവിതശൈലിയാണെന്നും അദ്ദേഹം പറയുന്നു.

നിലവിൽ മിയാമിയിലെ സണ്ണി ഐൽസിൽ നിർമ്മാണത്തിലിരിക്കുന്ന ലോകത്തിലെ ആദ്യത്തെ ബെന്റ്‌ലി റെസിഡൻസസ് പഞ്ചനക്ഷത്ര സൗകര്യങ്ങളോട് കൂടി 70 നിലകളായിരിക്കും. പൂർത്തിയാകുന്നത്. ഡെസര്‍ ഡെവലപ്‌മെന്റ് എന്ന കമ്പനിയുമായി ചേര്‍ന്ന് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അമേരിക്കയില്‍ കടലിനഭിമുഖമായുള്ള ഏറ്റവും ഉയരം കൂടിയ കെട്ടിടമാകും ഇത്.

എല്ലാത്തിനും കടലിന്റെ മാസ്‌കമരികമായ വ്യൂവും ഉണ്ടാവും. ഓരോ അപാര്‍ട്ട്‌മെന്റിനും ഔട്ട്‌ഡോര്‍ പൂള്‍, ഔട്ട്‌ഡോര്‍ ഷവര്‍ എന്നിവയും ഡിസൈന്‍ ചെയ്തിട്ടുണ്ട്. കെട്ടിടത്തിന്റെ 216 യൂണിറ്റുകളിലും മൂന്നോ നാലോ കാർ ഗാരേജുകൾ സ്ഥാപിച്ചിട്ടുണ്ട്. ബാർ, റെസ്റ്റോറന്റ്, വെൽനസ് സ്യൂട്ട് എന്നിവയാണ് മറ്റ് സൗകര്യങ്ങൾ. കാറിന് വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്ത ലിഫ്റ്റുകള്‍ ഇവയെ ഓരോ അപാര്‍ട്ട്‌മെന്റിനോടും ചേര്‍ന്നുള്ള പ്രൈവറ്റ് ഗ്യാരേജിലെത്തിക്കും. ഫ്‌ളാറ്റാണെങ്കിലും വാഹനം സ്വന്തം വീടിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്യുകയും ചെയ്യാം തികഞ്ഞ പ്രൈവസിയോടെ യാത്രകള്‍ക്ക് പുറപ്പെടുകയും ചെയ്യാം. പ്രധാനമായും സെലിബ്രിറ്റികളെ ലക്ഷ്യം വെച്ചാണ് ഇത്തരമൊരു സൗകര്യം ഒരുക്കിയിരിക്കുന്നത്. കെട്ടിടത്തിന്റെ ഹൈലൈറ്റ് ഇവിടുത്തെ പാർക്കിങ് ഏരിയ ആണ്. വാഹന നിര്‍മാതാക്കളായത് കൊണ്ടാവാം ഒരു പോറല്‍ പോലുമേല്‍ക്കാതെ ഓരോ അപാര്‍ട്ട്‌മെന്റിനും സമീപത്ത് കാര്‍ എത്തുന്ന തരത്തിലുള്ള സംവിധാനമാണ് ബെന്റ്‌ലി കെട്ടിടത്തിൽ ഒരുക്കുന്നത്

കോളിൻസ് അവന്യൂവിലെ പുതിയ ബെന്റ്‌ലി ററസിഡൻസസ് മൂന്ന് ബെഡ്, മൂന്ന് ബാത്ത് ബാക്കലാർ യൂണിറ്റിന് 4.6 മില്യൺ യു.എസ് ഡോളർ മുതലും (33 കോടി രൂപ)​ മുതൽ നാല് ബെഡ്, അഞ്ച് ബാത്ത് കോംബോ യൂണിറ്റിന് 14.4 മില്യൺ യു.എസ് ഡോളർ വരെയാണ് വിലയിട്ടിരിക്കുന്നത്. വരെയാണ്.

എല്ലായിടത്തും ബെന്റ്‌ലി ലോഗോ പതിയ്ക്കുന്നതിന് പകരം, ജനലുകൾ മുതൽ തറയിലെ ടൈലുകൾ വരെയുള്ള ഭാഗങ്ങളിൽ ഡയമണ്ട് മോട്ടിഫ് സൂക്ഷ്മമായി ഉൾപ്പെടുത്തുകയാണ് ചെയ്തത്. ഡെസർ ഡെവലപ്‌മെന്റ്, സീഗർ സുവാരസ് ആർക്കിടെക്റ്റ്‌സ് എന്നിവരുമായി ചേർന്നാണ് നിർമ്മാണം.