nadal

ലണ്ടൻ: പുരുഷ സിംഗിൾസ് സെമിഫൈനലിൽ നിന്ന് റാഫേൽ നദാൽ പിന്മാറി. പരിക്കിനെതുടർന്നാണ് നദാൽ ടൂർണമെന്റിൽ നിന്ന് പിന്മാറിയത്. സെമിഫൈനലിൽ ആസ്ട്രേലിയയുടെ നിക്ക് കിർഗിയോസായിരുന്നു നദാലിന്റെ എതിരാളി. നദാൽ പിന്മാറിയതോടെ കിർഗിയോസിന് ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചു. നൊവാക്ക് ജോക്കോവിച്ച് - കാമറൂൺ നോറീ മത്സരത്തിലെ വിജയിയെ കിർഗിയോസ് ഫൈനലിൽ നേരിടും.

ക്വാർട്ടർ ഫൈനൽ മത്സരത്തിനിടയിലും നദാലിനെ പരിക്ക് വല്ലാതെ അലട്ടിയിരുന്നു, തനിക്ക് ടൂർ‌ണമെന്റിൽ തുടർന്ന് കളിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ക്വാർട്ടർ ഫൈനലിന് ശേഷം നദാൽ സംശയം പ്രകടിപ്പിച്ചിരുന്നു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ടൂർണമെന്റിൽ നിന്ന് പിന്മാറാൻ കുടുംബാംഗങ്ങളുടെയടക്കം ശക്തമായ സമ്മർദ്ദം നദാലിന് മേൽ ഉണ്ടായിരുന്നു. നദാലിന്റെ അടിവയറിലെ പേശികളിൽ ഏഴ് മില്ലിമീറ്റർ വലിപ്പമുള്ള കീറൽ കണ്ടെത്തിയിരുന്നു. ക്വാർട്ടർഫൈനൽ മത്സരത്തിന് ശേഷം നടത്തിയ സ്കാനിംഗിലാണ് പരിക്കിന്റെ കാഠിന്യം ബോദ്ധ്യപ്പെട്ടത്.

We're sad to see it end this way, @RafaelNadal

Thank you for another year of unforgettable moments at The Championships#Wimbledon pic.twitter.com/XadiEVxaWF

— Wimbledon (@Wimbledon) July 7, 2022

അ​ഞ്ച് ​സെ​റ്റ് ​നീ​ണ്ട​ ​മാ​ര​ത്ത​ൺ​ ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാണ് ​അ​മേ​രി​ക്ക​ൻ​ ​താ​രം​ ​ടെ​യ്‌​ല​ർ​ ​ഫ്രി​റ്റ്‌​സി​ന്റെ​ ക്വാർട്ടർ ഫൈനലിലെ ​വെ​ല്ലു​വി​ളി​ നദാൽ മറികടന്നത്. 3​-6, 7​-5, 3​-6, 7​-5, 7​-6 എന്ന സ്കോറിനായിരുന്നു നദാലിന്റെ വിജയം. 2008​ൽ​ ​വിം​ബി​ൾ​ഡ​ൺ​ ​പു​രു​ഷ​സിം​ഗി​ൾ​സ് ​ഫൈ​ന​ൽ​ ​ച​രി​ത്ര​ത്തി​ലെ​ ​ഏറ്റ​വും​ ​ദൈ​ർ​ഘ്യ​മേ​റി​യ​ ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ​ ​(​നാ​ല് ​മ​ണി​ക്കൂ​ർ​ 48​ ​മി​നി​ട്ട്)​ ​റോ​ജ​ർ​ ​ഫെ​ഡ​റ​റെ​ ​കീ​ഴ​ട​ക്കി​ ​ന​ദാ​ൽ​ ​ക​ന്നി​ ​വിം​ബി​ഡ​ൺ​ ​കി​രീ​ട​ത്തി​ൽ​ ​മു​ത്ത​മി​ട്ട​തി​ന്റെ​ ​പ​തി​ന്നാ​ലാം​ ​വാ​ർ​ഷി​ക​ ​ദി​ന​ത്തിന്റെ അന്നായിരുന്നു ക്വാർട്ടർ പോരാട്ടവും.