sivaraman

പാലക്കാട്: പ്രഭാതസവാരിക്കിറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് (60) മരിച്ചത്. പാലക്കാട് ധോണിയിൽ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.ശിവരാമനടക്കം ഒൻപതുപേരടങ്ങിയ സംഘമാണ് നടക്കാനിറങ്ങിയത്.

ചിന്നം വിളി കേട്ട് ഓടിയെങ്കിലും പിന്നാലെയെത്തിയ ആന ശിവരാമനെ ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ അദ്ദേഹത്തെ ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.