ചങ്കത്തിമാരുടെ ഇന്നത്തെ യാത്ര തൃപ്പൂണിത്തുറ മുല്ലപ്പന്തൽ ഷാപ്പിലേക്കാണ്. 80 വർഷം പ്രായമുള്ള ഒരു മുല്ലയാണ് ഇവിടത്തെ ഹൈലൈറ്റ്. ഷാപ്പിന് മുകളിലായി പടർന്നു പന്തലിച്ച് തണലേകുന്ന മുല്ലച്ചെടിയെ കാണാൻ തന്നെ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.
തനി നാടൻ രുചികളാണ് ഈ ഷാപ്പിലെ പ്രത്യേകത. അതും വിറകടുപ്പിൽ ഉണ്ടാക്കുന്നവ. കേര മീൻ തലക്കറി, മുളക് ചമ്മന്തി, കരിമീൻ വാഴയിലയിൽ പൊള്ളിച്ചത്, താറാവ് കറി, കൊഴുവ ഫ്രൈ, പോർക്ക്, മുയലിറച്ചി എന്നിവയാണ് ഇത്തവണ ചങ്കത്തിമാർ രുചിക്കുന്നത്. കൂട്ടിന് നല്ല ഒന്നാന്തരം നാടൻ കള്ളും ഷാപ്പിലൊരുക്കിയിട്ടുണ്ട്.
പതിവ് പോലെ ചങ്കത്തിമാർ ഇത്തവണയും കള്ള് കുടിയിൽ നിന്ന് തന്നെയാണ് തുടക്കം. ചിരിയും തമാശകളും നിറഞ്ഞ പുതിയ വീഡിയോ കാണാം...
