
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പല ചിത്രങ്ങളും വീഡിയോകളും ഒറ്റ നോട്ടത്തിൽ നിഷ്‌കളങ്കമായോ, ക്യൂട്ടായോ ഒക്കെ തോന്നാം. എന്നാൽ സൂക്ഷിച്ചുനോക്കിയാൽ ചിലപ്പോൾ അഭിപ്രായം മാറിയേക്കാം. അത്തരത്തിൽ ഒരു കൊച്ചുപെൺകുട്ടി കുരങ്ങിന്റെ കുട്ടിയെ താലോലിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്.
'കൾച്ചർ ഒഫ് രാജസ്ഥാൻ' എന്ന ട്വിറ്റർ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. അമ്മക്കുരങ്ങിൽ നിന്ന് കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങാൻ ശ്രമിക്കുന്ന പെൺകുട്ടിയെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്.
കുഞ്ഞിനെ അമ്മക്കുരങ്ങ് നൽകാൻ തയ്യാറാകാതായതോടെ പെൺകുട്ടി അതിനെ കല്ലുകൊണ്ട് എറിയുന്നു. ശേഷം കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങി, നെഞ്ചോടു ചേർക്കുന്നു. പിന്നാലെ കുരങ്ങ് ഓടിയെത്തി തന്റെ കുഞ്ഞിനെ കുട്ടിയിൽ നിന്ന് പിടിച്ചുവാങ്ങുന്നതും വീഡിയോയിൽ കാണാം. ഇതുവരെ അഞ്ച് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.
बहुत ही सुन्दर दिल को छू लेने वाली दृश्य
— Culture Of Rajasthan 💙 (@RajsthanCulture) July 5, 2022
❤️❤️
यह दृश्य इस बच्ची का सबसे यादगार पल रहेगा ज़िन्दगी का। pic.twitter.com/WJF9NFRKKH