aaliya

സെലിബ്രിറ്റികളുടെ ആഢംബര ജീവിതം എപ്പോഴും മാദ്ധ്യമങ്ങളിൽ വാർത്തയാകാറുണ്ട്. കോടികൾ വില മതിക്കുന്ന അവരുടെ വീടിനെ കുറിച്ചും കാറുകളെ കുറിച്ചുമെല്ലാം ആരാധകർ കൗതുകത്തോടെ വായിക്കാറുമുണ്ട്.

എന്നാൽ ബോളിവുഡിൽ നിന്നും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സംവിധായകൻ അനുരാഗ് കശ്യപിന്റെ മകൾ ആലിയ കശ്യപ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. സുഹൃത്തിനൊപ്പം തുടങ്ങിയ യു ട്യൂബ് ചാനലിലാണ് ആലിയ ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്റെ അക്കൗണ്ടിൽ വെറും 1500 രൂപ മാത്രമുണ്ടായിരുന്ന ഒരു സമയമുണ്ട്. വീട്ടിലേക്ക് വേണ്ട സാധനങ്ങൾ പോലും വാങ്ങാൻ ആ പണം തികയുമായിരുന്നില്ല. ആ ദിവസങ്ങളിൽ പുറത്തിറങ്ങാതെ ഞാൻ വീട്ടിൽ തന്നെ ചെലവഴിച്ചു. ശരിക്കും സമ്മർദ്ദത്തിലായിരുന്നു.

മൂന്ന് ദിവസത്തേക്ക് എനിക്ക് ഭക്ഷണം എത്തിച്ചു തരാൻ അമ്മയോട് പറയുകയായിരുന്നു. അതൊട്ടും രസകരമായ അനുഭവമായിരുന്നില്ല. ഇനിയൊരിക്കലും അങ്ങനെയൊരു സമയം ഉണ്ടാകാതെയിരിക്കട്ടെയെന്നും താരപുത്രി പറഞ്ഞു.

അടുത്തിടെയാണ് ആലിയ മുംബയിലെ പുതിയ ഫ്ലാറ്റിലേക്ക് താമസം മാറിയത്. അതിന്റെ ഹോം ടൂറും തന്റെ യുട്യൂബ് ചാനലിലൂടെ അവർ പുറത്തു വിട്ടിരുന്നു.