
കോഴിക്കാേട്: റെയിൽവേയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതിയായ യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. എടപ്പാൾ വട്ടംകുളം കവുപ്ര അശ്വതി ഭവനിൽ അശ്വതി വാരിയർ എന്ന മുപ്പത്തെട്ടുകാരിയെയായണ് കോയമ്പത്തൂരിലെ ഒളി സങ്കേതത്തിൽ നിന്ന് മുക്കം പൊലീസ് അറസ്റ്റുചെയ്തത്. ഏറെ നാളായി പൊലീസിന്റെ ശ്രദ്ധയിൽപ്പെടാതെ രണ്ട് മക്കളോടൊപ്പം അശ്വതി ഇവിടെ ഒളിവിൽ കഴിയുകയായിരുന്നു. എടപ്പാളിലെ ഒരു സുഹൃത്താണ് ഒളിയിടം ഒരുക്കി നൽകിയത്. കേസിലെ മറ്റു പ്രതികളായ കാരശ്ശേരി വല്ലത്തായ്പ്പാറ മണ്ണാറക്കണ്ടി ഷിജു (39), സഹോദരന്‍ ഷിജിന്‍ (32), എടപ്പാള്‍ വട്ടക്കുളം മണ്ടകപറമ്പില്‍ ബാബുമോന്‍ (39) എന്നിവരെ കഴിഞ്ഞദിവസം അന്വേഷണസംഘം പിടികൂടിയിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇമെയില്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ചിലര്‍ക്ക് സതേണ്‍ റെയില്‍വേ ചെയര്‍മാന്റെ പേരില്‍ വ്യാജ നിയമന ഉത്തരവും നല്‍കിയിരുന്നു. തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം അശ്വതി ആയിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
അശ്വതിയുടെ ഭർത്താവിന് ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. ഇവർ താമസിച്ചിരുന്നത് ചെന്നൈയിലെ കോച്ച് ഫാക്ടറിക്ക് സമീപത്തായിരുന്നു. ഇവിടത്തെ താമസത്തിനിടയിലാണ് റെയിൽവേയെക്കുറിച്ചും അവിടത്തെ ജോലികളെക്കുറിച്ചുമെല്ലാം കൂടുതൽ കാര്യങ്ങൾ അശ്വതി മനസിലാക്കിയത്. ഇതിനിടെ ഭർത്താവ് ആത്മഹത്യ ചെയ്തതോടെ അശ്വതി മക്കളുമായി നാട്ടിലെത്തി. ഇവിടെ വച്ചാണ് ഇവർ മറ്റുപ്രതികളുമായി പരിചയപ്പെടുന്നതും തട്ടിപ്പ് ആസൂത്രണം ചെയ്യുന്നതും. തുടക്കത്തിൽ ഉദ്യോഗാർത്ഥികളിൽ നിന്ന് നാൽപ്പതിനായിരം രൂപവരെയാണ് വാങ്ങിയിരുന്നത്. തട്ടിപ്പിന്റെ വ്യാപ്തി കൂടിയതോടെ വാങ്ങുന്ന പണവും കൂടി. ചിലരിൽ നിന്ന് നാലുലക്ഷംവരെ വാങ്ങയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും കൂടുതൽപ്പേർ പരാതി നൽകാൻ തയ്യാറാവുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഉറ്റ ബന്ധുക്കൾ വഴിയാണ് അശ്വതിക്ക് പലരും പണം കൊടുത്തത്. അതുകൊണ്ടാണ് പരാതി നൽകാൻ തയ്യാറാവാത്തതെന്നാണ് അറിയുന്നത്. നിലവിൽ അശ്വതിക്കും സംഘത്തിനുമെതിരെ ഒരു പരാതി മാത്രമാണ് ഉള്ളത്. ആദ്യഘട്ടത്തിൽ തട്ടിപ്പിനിരയായവർ പരാതി നൽകാതിരിക്കാൻ അശ്വതി മാസം 35,000 രൂപയോളം നൽകുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഇതിനായി ഉപയോഗിച്ചു എന്നാണ് കരുതുന്നത്.