
ഗാന്ധിനഗർ: ഉദ്ഘാടനം കഴിഞ്ഞ് 24മണിക്കൂർ തികയുന്നതിന് മുന്നേ ബിജെപി സർക്കാരിന് അപമാനമായി നർമ്മദ കനാലിന്റെ ഒരു ഭാഗം തകർന്നു വീണു. കനാൽ തകർന്ന് വെള്ളം കൃഷിയിടങ്ങളിലേയ്ക്ക് ഒഴുകുന്നതിന്റെ വീഡിയോ കോൺഗ്രസും എഎപിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
गुजरातः नर्मदा नहर के शुरू होने पर लगाए थे जयकारे, मनाई थीं खुशियां, 24 घंटे के अंदर टूट गया एक हिस्सा... via @aajtak https://t.co/xhyI8fawVu pic.twitter.com/OLA0dvt3PX
— Gopi Maniar ghanghar (@gopimaniar) July 7, 2022
കച്ചിയിലേയ്ക്ക് വെള്ലമെത്തിക്കുന്ന കനാൽ വളരെ ആഘോഷത്തോടെയാണ് ഗുജറാത്ത് സർക്കാർ പൂർത്തിയാക്കിയത്. കർഷകർക്ക് അനുഗ്രഹമാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്ന കനാലിലെ വെള്ളം കയറി കൃഷി നശിച്ചതോടെ അനുഗ്രഹം ശാപമായി മാറിയിരിക്കുകയാണെന്നും കോൺഗ്രസ് വക്താവ് സരൾ പട്ടേൽ പറഞ്ഞു. കനാൽ തകർന്ന് ഗ്രാമങ്ങൾ വെള്ലത്തിനടിയിൽ ആവുകയും വിളകൾ പൂർണമായും നശിക്കുകയും ചെയ്തുവെന്ന് വീഡിയോയ്ക്കൊപ്പം കോൺഗ്രസ് കുറിച്ചു. അഴിമതി നിറഞ്ഞ ഗുജറാത്ത് മോഡൽ ഭരണത്തെയാണ് ഇത് കാട്ടുന്നതെന്നും അവർ കുറ്റപ്പെടുത്തി. അഴിമതിക്കാരായ ബിജെപിയുടെ വികസന മാതൃകയാണ് ഇതെന്ന് എഎപി ഗുജറാത്ത് ട്വീറ്റ് ചെയ്തു. അഴിമതിക്കാരായ ബിജെപിക്കാർ ജനങ്ങളുടെ നികുതി പണം ധൂർത്തടിക്കുന്നുവെന്നും ട്വീറ്റിൽ പറയുന്നു.
કચ્છમાં મોડકૂબા અને ભુજપુર કેનાલમાં નર્મદા મૈયાના જળ પહોંચતા સ્થાનિકોએ હર્ષભેર તેને વધાવ્યા. નર્મદાના નીર છેક મરુભૂમિ સુધી પહોંચાડવાનું ભગીરથ કાર્ય માન. નરેન્દ્રભાઈના સંકલ્પથી પાર પડ્યું છે. આ માત્ર પાણી નથી, અનેક પરિવારો માટે સુખી અને સમૃદ્ધ જીવનની સોગાત છે.#वन्दे_नर्मदे pic.twitter.com/eGE6NX4h8Y
— Bhupendra Patel (@Bhupendrapbjp) July 6, 2022
ബുധനാഴ്ചയാണ് കനാലിന്റെ ഉദ്ഘാടനം നടന്നത്. കനാലിലൂടെ വെള്ളം എത്തിയപ്പോൾ ജനങ്ങൾ ആഹ്ലാദിക്കുന്നതിന്റെ വീഡിയോ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയാണ് ഇതെന്നും അദ്ദേഹത്തിന്റെ പരിശ്രമവും പ്രചോദനവുമാണ് ഇത് സാദ്ധ്യമാകാൻ സഹായിച്ചതെന്നും മുഖ്യമന്ത്രി ട്വീറ്റിൽ കുറിച്ചിരുന്നു.