mamta

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് രണ്ട് വശങ്ങളുണ്ടെന്ന് നടി മംമ്ത മോഹൻദാസ്. ചുരുക്കം ചില സംഭവങ്ങളിലൊഴികെ സ്ത്രീകൾ ഇരയാകാൻ നിന്നുകൊടുക്കാറുണ്ട്. ഇരയാകാൻ നിന്നുകൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്തുവരുന്നത് ശരിയല്ലെന്നും നടി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.


'ആക്രമിക്കപ്പെട്ട നടി എപ്പോഴും ഇരയാകാൻ നിന്നുകൊടുക്കരുത്. ആ സംഭവത്തിൽ നിന്ന് പുറത്തുവരാൻ തയ്യാറാകണം. ചലച്ചിത്ര മേഖലയിലെ ചൂഷണങ്ങൾക്ക് രണ്ട് പക്ഷത്തിനും ഉത്തരവാദിത്തമുണ്ട്. പ്രൊഫഷണലായി ഇടപെടേണ്ട സ്ഥലങ്ങളിൽ വ്യക്തിപരമായി ഇടപെടുമ്പോഴാണ് പ്രശ്നം.

ഞാനൊരു ഇരയാണെന്ന് പറഞ്ഞുകൊണ്ടിരുന്നാൽ വീണ്ടും പഴയ സാഹചര്യമുണ്ടാകും. ദുർബലമായ പൊസിഷനിലാണ് നമ്മളെ വച്ചിരിക്കുന്നത്. അവിടെ നിന്ന് ഉയർന്നുവരണം. ഞാനും അതിജീവിച്ചാണ് ഇവിടെ നിൽക്കുന്നത്. യഥാര്‍ത്ഥത്തിൽ ഇരയാണെങ്കില്‍ പെട്ടെന്നൊന്നും അവർക്ക് സമൂഹത്തോട് എല്ലാം തുറന്നുപറയാൻ കഴിയില്ല. ഇമോഷണലായ കുറേ കാര്യങ്ങളുണ്ട് അതിനുപിന്നിൽ. യഥാര്‍ഥ ഇരയാണെങ്കില്‍ മാത്രം...'- മംമ്ത പറഞ്ഞു.