prakash-raj

ഇന്ദ്രജിത്ത്, നൈല ഉഷ, ബാബുരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിൽ പ്രകാശ് രാജ് സുപ്രധാന വേഷത്തിൽ എത്തുന്നു. ചാലക്കുടിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ അടുത്ത ആഴ്ച പ്രകാശ് രാജ് ജോയിൻ ചെയ്യും. പത്തുദിവസത്തെ ഡേറ്റാണ് പ്രകാശ് രാജ് നൽകിയിട്ടുള്ളത്. പട എന്ന ചിത്രം ആണ് മലയാളത്തിൽ പ്രകാശ് രാജിന്റേതായി അവസാനം റിലീസ് ചെയ്തത്. അതേസമയം 40 ദിവസത്തെ ചിത്രീകരണമാണ് കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിനുവേണ്ടി പ്ളാൻ ചെയ്തിട്ടുള്ളത്. ബിനു പപ്പു, ബിജു സോപാനം, സരയു ഉൾപ്പെടെ നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിനുശേഷം വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ചിത്രത്തിന് അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു. ഇതേ ചിത്രത്തിന് രചന നിർവഹിച്ച അഭയകുമാർ .കെ, അരുൺകുര്യൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഗാനരചന. ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ. സംഗീതം: രഞ്ജിൻ രാജ്.